ഖത്തർ ഊർജ്ജകാര്യ സഹമന്ത്രി സാദ് ഷെരീദ അൽ കാബിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഒമാനിൽ സന്ദർശനം നടത്തുന്ന ഖത്തർ ഊർജകാര്യ സഹമന്ത്രി സാദ് ഷെരീദ അൽ കാബിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി.
അൽ ബറക്ക കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആശംസകൾ സുൽത്താന്‍ കൈമാറി. സുൽത്താന്‍ ആരോഗ്യവും ക്ഷേമവും നേരുകയും വിവിധ മേഖലകളിൽ ഒമാനി ജനതക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.
ഖത്തർ അമീറിനുള്ള സുൽത്താന്റെ ആശംസകളും അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ മേഖലകളിലെ സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും വശങ്ങൾ രണ്ടുപേരും വിശകലനം ചെയ്തു. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽസലാം ബിൻ മുഹമ്മദ് അൽ മുർഷിദി, ഊർജ, ധാതു മന്ത്രി എൻജിനീയർ സലിം ബിൻ നാസിർ അൽ ഔഫി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.