മസ്കത്ത്: ദോഫാർ ഗവർണറേറ്റിന്റെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചു. സലാലയിലെ അദ്നൂബ് വാദി നിറഞ്ഞൊഴുകി. വാദിയിലകപ്പെട്ട നാലുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
തെക്കൻ ശർഖിയയിലെ മസീറയിൽ ബുധനാഴ്ച കനത്ത മഴയാണ് അനുഭവപ്പെട്ടത്. റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് നേരത്തെ ഒമാൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.