മസ്കത്ത്: ന്യൂനമർദം രൂപപ്പെട്ടതിെൻറ ഫലമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ മഴ ലഭിച്ചു. ഇടിയും മിന്നലുമായെത്തിയ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മുസന്ദം, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, ദാഹിറ, ദാഖിലിയ്യ ഗവർണറേറ്റുകളിലും ശർഖിയ്യ ഗവർണറേറ്റുകളിലെ പർവത മേഖലകളിലാണ് മഴ ലഭിച്ചത്. തിങ്കളാഴ്ച രാവിലെ മുതൽതന്നെ വിവിധ ഗവർണറേറ്റുകളിൽ മേഘാവൃതമായ അന്തരീക്ഷമാണുണ്ടായിരുന്നത്. ഉച്ചയോടെയാണ് കാറ്റിെൻറ അകമ്പടിയോടെ മഴ െപയ്യാൻ തുടങ്ങിയത്. വിവിധ സ്ഥലങ്ങളിൽ 30 മുതൽ 70 മില്ലിമീറ്റർ വരെയുള്ള മഴ ലഭിച്ചേക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ബുധനാഴ്ചവരെ ഒമാനിലെ വിവിധ സ്ഥലങ്ങളിൽ കനത്തമഴക്ക് സാധ്യതയുണ്ടെന്ന് നാഷനൽ മൾട്ടി ഹസാർഡ് വാണിങ് കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. കർഷകർക്കും കന്നുകാലികളെ വളർത്തുന്നവരോടും വേണ്ട മുൻകരുതലുകൾ എടുക്കാൻ കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കടലിൽപോകുന്ന മത്സ്യത്തൊഴിലാളികളോടും സുരക്ഷ മുൻകരുതൽ എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.