മസ്കത്ത്: ഒ.ഐ.സി.സി ഒമാൻ നാഷനൽ അഡ്ഹോക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണം നടത്തി. ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കർപിള്ള ഉദ്ഘാടനം ചെയ്തു. ഇടതുഭരണത്തിൽ അക്രമരാഷ്ട്രീയത്തിൽ നിരവധി പേരാണ് രക്തസാക്ഷികളാകുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. അഡ്ഹോക് കമ്മിറ്റി കോകോഡിനേറ്റർ സജി ഔസഫ് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി സീനിയർ നേതാവ് എൻ.ഒ. ഉമ്മൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. പ്രസാദ്, റെജി ഇടിക്കുള, അബ്ദുൽ കരീം, നൗഷാദ് കാക്കടവ് ഹരികുമാർ, മാത്യു മെഴുവേലി, മമ്മൂട്ടി കാഞ്ഞിരപ്പള്ളി, സജി ഇടുക്കി എന്നിവർ രക്തസാക്ഷികളെ അനുസ്മരിച്ചു.
റീജനൽ കമ്മിറ്റി ഭാരവാഹികളായ പി.കെ. സന്തോഷ് സലാല, തോമസ് ചെറിയാൻ ഇബ്ര, സതീഷ് നൂറനാട് നിസ്വ, രഘുനാഥ് ചെന്നിത്തല ബർക്ക, ശിഹാബ് തട്ടാരുകുട്ടിയിൽ ഇബ്രി, റെജി വർഗീസ് സുഹാർ, നൗഷാദ് റൂവി, മെഹബൂബ് സൂർ, മൊയ്തു വാദികബീർ, രാജു സിമോൻ ദുഖം, മനോജ് കണ്ണൂർ ഗുബ്ര, ചാക്കോ റാന്നി ഗാല, റിസ്വിൻ ഹനീഫ കൊച്ചി, വിപിൻ നായർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ എം.ജെ. സലീം, നിയാസ് ചെണ്ടയാട്, ബിന്ദു പാലക്കൽ, ബിനേഷ് മുരളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.