മസ്കത്ത്: അപകടവേളയിൽ പതറാതെ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയവർക്ക് സിവിൽ ഡിഫൻസിെൻറ ആദരം. രണ്ടു സംഭവങ്ങളിലായി നടത്തിയ രക്ഷാപ്രവർത്തന ശ്രമങ്ങൾക്ക് സ്വദേശിയെയും വിദേശി വനിതയെയുമാണ് ആദരിച്ചത്.
സുഹാർ സർവകലാശാലയിലെ വിദ്യാർഥിനികൾ താമസിക്കുന്ന കെട്ടിടത്തിൽ അഗ്നിബാധയുണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തിയ സ്വദേശി യുവാവ് സാലിം ബിൻ സൈദ് അൽ റൈസിയാണ് ആദരമേറ്റുവാങ്ങിയ ആദ്യത്തെയാൾ. സിവിൽ സർവിസിനൊപ്പം രക്ഷാ പ്രവർത്തനത്തിന് ഇയാളും സഹകരിച്ചിരുന്നു. സുഹാറിൽ കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കുന്നതിന് നടത്തിയ ശ്രമത്തിനാണ് ശ്രീം ഗുംതി എന്ന ഏഷ്യൻ വംശജയെ ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.