ആർ.എഫ്.സി ഫ്രൈഡ് ചിക്കന്റെ ഏഴാമത് ബ്രാഞ്ച് ഖുറം റോസ് ഗാർഡന് സമീപം പി.ഡി.ഒ റോഡിൽ കമ്പനി കോ ഫൗണ്ടർ ഹമൂദ് അബ്ബാസ് അൽ ഹിനായി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ആർ.എഫ്.സി ഫ്രൈഡ് ചിക്കന്റെ ഏഴാമത് ബ്രാഞ്ച് ഖുറം റോസ് ഗാർഡന് സമീപം പി.ഡി.ഒ റോഡിൽ പ്രവർത്തനം തുടങ്ങി. കമ്പനി കോ ഫൗണ്ടർ ഹമൂദ് അബ്ബാസ് അൽ ഹിനായി ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യരംഗത്ത് ബഹുദൂരം കുതിക്കുന്ന ആർ.എഫ്.സി ശാഖകൾ വിപുലീകരിക്കുന്നതിലൂടെ ഫ്രൈഡ് ചിക്കന്റെ വൈവിധ്യമാർന്ന രുചിയനുഭവം കൂടുതൽ മേഖലകളിലേക്ക് പടർത്താനാണ് ലക്ഷ്യമിടുന്നത്. ഉന്നത ഗുണനിലവാരമുള്ള ഭക്ഷണവും മികച്ച സർവിസിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർ.എഫ്.സിക്ക് 50,000ലധികം സ്വദേശികളും വിദേശികളും അടങ്ങുന്ന ഉപഭോക്താക്കളെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് ചെയർമാൻ റഫീഖ് മലയിൽ പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഖുറം ബ്രാഞ്ചിൽ അഞ്ച് ദിവസത്തേക്ക് 15 ശതമാനം ഫ്ലാറ്റ് ഓഫറുകളും നൽകിയിരുന്നു. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവർക്ക് ഐ പാഡ്, ഐഫോൺ, എന്നിവ സമ്മാനമായി ലഭിക്കുമെന്നും മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. വൈസ് ചെയർമാൻ ഫൈസൽ പിലാക്കാട്ട്, സി.ഇ.ഒ സലീം ചാലിൽ, സി.ഒ.ഒ അൻവർ സാദത്ത്, ഓപറേഷൻ ഹെഡ് തുളസി രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.