ഇബ്ര: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്.എസ്.സി) മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഗ്ലോബല്‍ തലങ്ങളില്‍ ‘വിഭവം കരുതണം വിപ്ലവമാവണം’ എന്ന പ്രമേയത്തില്‍ യൂനിറ്റുകളില്‍ യൂത്ത് കോണ്ഫറന്സിയകള്ക്കു തുടക്കമായി. ഒമാന്‍ നാഷനല്‍തല ഉദ്ഘാടനം ഇബ്ര സോണിലെ അലായ യൂനിറ്റില്‍ നടന്നു. അലായ ലൈബ്രറി ഹാളില്‍നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീഷന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കോണ്‍ഫ്രന്‍സ് ക്രൂ പ്രതിനിധി മുസ്തഫ ബംഗളുരു അധ്യക്ഷതവഹിച്ചു.
നാഷനല്‍ ജനറല്‍ സെക്രട്ടറി ടി.കെ. മുനീബ് മുപ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ടു പ്രവാസികളില്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാഷനല്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ശരീഫ് സഅദി മഞ്ഞപറ്റ പ്രമേയ പ്രഭാഷണം നടത്തി. ആര്.എസ്. സി ഗള്‍ഫ് കൗണ്‍സില്‍ മുന്‍ കണ്‍വീനര്‍ ഫിറോസ് അബ്ദുറഹ്മാന് സംസാരിച്ചു. ആര്.എസ്.സി ഗ്ലോബല്‍ സെക്രട്ടറി നിഷാദ് അഹ്സനി, നാഷനല്‍ കമ്മിറ്റി അംഗങ്ങളായ ജലീല്‍ രണ്ടത്താണി, സജിനാസ് പഴശ്ശി എന്നിവർ സംബന്ധിച്ചു. സോണ്‍ ജനറല്‍ സെക്രട്ടറി ഹനീഫ ഫാളിലി സ്വാഗതവും അബ്ദുറഹ്മാന് സഖാഫി പാലക്കാട് നന്ദിയും പറഞ്ഞു. വരും ദിവസങ്ങളില്‍ ഒമാനിലെ മറ്റു യൂനിറ്റുകളിലും സമ്മേളനങ്ങള്‍ നടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.