ആര്‍.എസ്.സി 'തര്‍തീല്‍ 22' ഖുര്‍ആന്‍ മത്സരങ്ങള്‍ക്ക് തുടക്കം

മ​സ്‌​ക​ത്ത്: ആ​ര്‍.​എ​സ്.​സി ഗ​ള്‍ഫി​ലു​ട​നീ​ളം സം​ഘ​ടി​പ്പി​ക്കു​ന്ന 'ത​ര്‍തീ​ല്‍-22' ഹോ​ളി ഖു​ര്‍ആ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ക്കും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ള്‍ക്കും ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി. 916 പ്രാ​ദേ​ശി​ക യൂ​നി​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​മാ​രം​ഭി​ച്ച ത​ര്‍തീ​ല്‍ സെ​ക്ട​ര്‍, സെ​ന്‍ട്ര​ല്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് ശേ​ഷം മേ​യ് ആ​ദ്യ​വാ​രം ഓ​രോ രാ​ജ്യ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ഫൈ​ന​ല്‍ മ​ത്സ​ര​ത്തോ​ടെ പ​രി​സ​മാ​പ്തി​യാ​കും.

ജൂ​നി​യ​ര്‍, സീ​നി​യ​ര്‍, സൂ​പ്പ​ര്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി തി​ലാ​വ​ത് (പാ​രാ​യ​ണ ശാ​സ്ത്രം), ഹി​ഫ്‌​ള് (മ​നഃ​പാ​ഠം), രി​ഹാ​ബു​ല്‍ ഖു​ര്‍ആ​ന്‍ (ഗ​വേ​ഷ​ണ പ്ര​ബ​ന്ധം), ഖു​ര്‍ആ​ന്‍ സെ​മി​നാ​ര്‍, ഖു​ര്‍ആ​ന്‍ ക്വി​സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന മ​ത്സ​ര ഇ​ന​ങ്ങ​ള്‍. ഖു​ര്‍ആ​ന്‍ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, ഇ​ഫ്താ​ര്‍ എ​ന്നി​വ​യും മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. ഒ​മാ​ന്‍, സൗ​ദി ഈ​സ്റ്റ്, വെ​സ്റ്റ്, യു.​എ.​ഇ, ബ​ഹ്റൈ​ന്‍, കു​വൈ​ത്ത്, ഖ​ത്ത​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ മ​ത്സ​രാ​ര്‍ഥി​ക​ളാ​യി മാ​ത്രം അ​യ്യാ​യി​രം പേ​ര്‍ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പോ​ര്‍ട്ടി​ല്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ക്കാ​ണ് മ​ത്സ​ര​ങ്ങ​ള്‍ക്ക് അ​വ​സ​രം ന​ല്‍കു​ന്ന​ത്.

Tags:    
News Summary - RSC thartheel 22' quran competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.