മസ്കത്ത്: സലാം എയർ മസ്കത്തിൽ നിന്ന് ബോസ്നിയൻ തലസ്ഥാനമായ സരയാവോയിലേക്ക് വിമാന സർവിസ് പ്രഖ്യാപിച്ചു. വളർന്നുവരുന്ന ടൂറിസം ലക്ഷ്യസ്ഥാനമായ സരയാവോ കിഴക്കു-പടിഞ്ഞാറൻ സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ്. സലാം എയറിെൻറ നാലാമത് വേനൽക്കാല ലക്ഷ്യസ്ഥാനമാണ് സരയാവോയിലേക്കുള്ളത്.
നേരത്തേ ഇസ്തംബൂൾ, ട്രാബ്സൺ, ഷിറാസ് എന്നിവിടങ്ങളിലേക്കും സലാം എയർ സർവിസ് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ചകളിലായിരിക്കും സർവിസ്. മസ്കത്തിൽനിന്ന് വൈകീട്ട് 4.15ന് പുറപ്പെട്ട് സരയാവോയിൽ രാത്രി 8.25ന് എത്തും. അവിടെ നിന്ന് രാത്രി 9.10ന് പുറപ്പെട്ട് പുലർച്ച 5.10ന് തിരിച്ചെത്തും. ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റ് 198 റിയാൽ മുതലാണ് തുടങ്ങുക.
ഒമാനികൾക്കും മറ്റു ജി.സി.സി പൗരന്മാർക്കുമുള്ള വിസ രഹിത പ്രവേശനം, ക്വാറന്റീൻ നിബന്ധനകൾ വേണ്ടാ തുടങ്ങിയ കാര്യങ്ങൾ സരയാവോയെ യാത്രികരുടെ ഇഷ്ടകേന്ദ്രമായി മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. ആറ് പുതിയ എയർബസ് എം320 നിയോ വിമാനങ്ങളാണ് സലാം എയർ സർവിസിനായി ഉപയോഗിക്കുന്നത്.മസ്കത്തിൽ നിന്ന് സലാലയിലേക്കും വിവിധ അന്താരാഷ്ട്ര റൂട്ടുകളിലും സലാം എയർ സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.