മസ്കത്ത്: യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന ശരത്ലാലിന്റെയും കൃപേഷിന്റെയും രക്തസാക്ഷിത്വദിനം ഒ.ഐ.സി.സി ഒമാന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ഗ്ലോബൽ സെക്രട്ടറി സെൻ വി. നാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ദീഖ് ഹസ്സൻ അധ്യക്ഷതവഹിച്ചു.
ശരത്ലാലിന്റെയും കൃപേഷിന്റെയും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
ആശയത്തെ ആശയംകൊണ്ടു നേരിടാൻ സാധിക്കാതെ വരുമ്പോൾ രാഷ്ട്രീയ എതിരാളികളെ വകവരുത്തുക എന്നതാണ് മാർക്സിസ്റ്റ് ശൈലി എന്ന് സെൻ വി. നാഥ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മൂന്നുവർഷം കഴിഞ്ഞിട്ടും യഥാർഥ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നുള്ളതു തന്നെയാണ് സർക്കാർ പ്രതികളെ സംരക്ഷിക്കുന്നു എന്നതിന്റെ തെളിവെന്ന് പ്രസിഡന്റ് സിദ്ദീഖ് ഹസ്സൻ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ, ഒ.ഐ.സി.സി സീനിയർ നേതാവ് ധർമൻ പട്ടാമ്പി, വൈസ് പ്രസിഡൻറുമാരായ നസീർ തിരുവത്ര, അനീഷ് കടവിൽ, കെ.പി.സി.സി മീഡിയ സെൽ ഒമാൻ കോഓഡിനേറ്റർ നിഥീഷ് മാണി, സെക്രട്ടറിമാരായ ജിജോ കടന്തോട്ട്, ഷഹീർ അഞ്ചൽ, ഹംസ അത്തോളി, ബഷീർ കുന്നുംപുറം, പ്രിയ ധർമൻ, അനു അശോകൻ എന്നിവർ സംസാരിച്ചു. ഹരിലാൽ വൈക്കം, മോഹൻകുമാർ അടൂർ, ഗോപകുമാർ, വേലായുധൻ, സജി തോമസ് ഏനാത്ത്, ഹാസിഫ് കങ്ങരപ്പടി, മനാഫ് തിരുനാവായ, വർഗീസ് മാത്യു, സിയാദ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.