മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കിടയിൽ ശാസ്ത്ര, സാേങ്കതിക അഭിരുചി വളർത്താൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കൂട്ടായ്മയായ സയൻസ് ഇന്ത്യ ഫോറം ഇൗ വർഷത്തെ ശാസ്ത്രപ്രതിഭ അവാർഡുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ നവംബർ 13ന് നടന്ന ശാസ്ത്രപ്രതിഭ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ഏഴുപേർക്കാണ് അവാർഡ് നൽകുക. വാദി കബീർ ഇന്ത്യൻ സ്കൂളിലെ സൗന്ദര്യ രാം കുമാർ, അന്തരികിഷ് ദാസ്, അൽ ഗൂബ്രയിലെ പ്രാൺഷുദാസ് ഗുപ്ത, മസ്കത്ത് സ്കൂളിലെ എ.വി.എ അഭിനന്ദ്കുമാർ, മുലദയിലെ ദേവിക അനിത ഗോപൻ, ദാർസൈത്തിലെ സ്നേഹ ആൻ റെജി, സൊഹാർ സ്കൂളിലെ തുൾസി മേത്ത ജഗദീഷ് ഭായ് എന്നിവരാണ് ഇൗ വർഷം ശാസ്ത്രപ്രതിഭ അവാർഡിന് അർഹരായതെന്ന് സയൻസ് ഇന്ത്യ ഫോറം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 150 റിയാലും സർട്ടിഫിക്കറ്റും മെമേൻറായുമാണ് ഇവർക്ക് സമ്മാനിക്കുക.
4750 വിദ്യാർഥികളാണ് മത്സരത്തിൽ പെങ്കടുത്തത്. ശാസ്ത്രപ്രതിഭ അവാർഡുകൾ ലഭിച്ചവർക്ക് തൊട്ടുപിന്നിൽ നിൽക്കുന്ന പ്രകടനം കാഴ്ചവെച്ചവർക്കായി ശാസ്ത്രപ്രഭ അവാർഡുകളും നൽകും.
മറ്റുള്ളവരെ ലഭിച്ച മാർക്കിെൻറ അടിസ്ഥാനത്തിൽ എ, എ പ്ലസ് ഗ്രേഡ് വിഭാഗങ്ങളായി തിരിച്ച് ആദരിക്കുകയും ചെയ്യും. മേയ് 13ന് ഉച്ചക്ക് രണ്ടിന് അൽ ഫലാജ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ്ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ െഎ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞൻ എ.ശിവതാണുപിള്ള മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാെണ്ഡയും സംബന്ധിക്കും.
അന്നേ ദിവസം രാവിലെ ഒമ്പതുമുതൽ അൽ ഫലാജ് ഹോട്ടലിൽ സ്പേസ് ടെക്നോളജി വിഷയമാക്കി ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ പ്രദർശനവും സയൻസ് ക്വിസ് മത്സരവും ഉണ്ടാകും. 12ന് വാദി കബീർ സ്കൂളിൽ വിദ്യാർഥികൾക്കായി ഡിജിറ്റൽ സിേമ്പാസിയം, ഡിബേറ്റ്, സയൻസ് സ്കിറ്റ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
സയൻസ് ഇന്ത്യ ഫോറം ചെയർമാൻ ശിവശങ്കര പിള്ള, ജനറൽ കൺവീനർ ജി.കെ കാരണവർ, ജനറൽ കോഒാഡിനേറ്റർ എ.എം സുരേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.