കേരള വിഭാഗം വനിത വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാറിൽനിന്ന്
മസ്കത്ത്: പ്രവാസലോകത്തെ മാനസിക സമ്മർദ്ദവും കൗമാരങ്ങളിലെ ലഹരിയും എന്ന വിഷയത്തിൽ കേരള വിഭാഗം വനിത വേദിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഒമാനിൽ മാനസികാരോഗ്യ വിദ്യാഭ്യാസ രംഗത്ത് കാൽ നൂറ്റാണ്ടിലേറെ പ്രവർത്തന പരിചയമുള്ള സാലു ജോസ് വിഷയം അവതരിപ്പിച്ചു.
പലവിധത്തിലുള്ള ലഹരികളെക്കുറിച്ചും അതിലേക്ക് എത്തിപ്പെടാനുള്ള സാഹചര്യങ്ങൾ, എത്തിപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ, അബദ്ധവശാൽ എത്തിച്ചേർന്നാൽ സ്വീകരിക്കാവുന്ന സമീപനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ലളിതമായ ഭാഷയിൽ സാലു ജോസ് അവതരിപ്പിച്ചു.
പ്രവാസലോകത്തെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ അവയിൽ നിന്നും പുറത്ത് കടക്കാനുള്ള ശാസ്ത്രീയ സമീപനങ്ങളെകുറിച്ചും അവതാരക സംസാരിച്ചു. വിഷയാവതരണാനന്തരം പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്തു. റൂവി എം.ബി.ഡിയിലെ കേരളാവിങ് ഓഫിസിൽ സംഘടിപ്പിക്കപ്പെട്ട സെമിനാറിൽ നൂറിലേറെ പേർ പങ്കെടുത്തു. കോ കൺവീനർ കെ. ജഗദീഷ് അധ്യക്ഷതവഹിച്ചു. വനിതാ വേദി സെക്രട്ടറി ശ്രീജ രമേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷിൽന ഷൈജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.