ദുബൈ: യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് പ്രാർഥനകളുമായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഇൻസ്റ്റഗ്രാമിലാണ് പ്രാർഥന വാചകങ്ങളെഴുതിയ ചിത്രം പോസ്റ്റ് ചെയ്തത്. ജറൂസലമിലെ വിഖ്യാതമായ അൽ അഖ്സ കോമ്പൗണ്ടിൽ ഫലസ്തീൻ പതാകയുമായി നിൽക്കുന്ന ഒരാളുടെ ചിത്രവും പോസ്റ്ററിൽ കാണാം. ‘ഫലസ്തീനികൾക്ക് നീ സഹായിയാകണേ’ എന്നാണ് പ്രാർഥന വാചകമായി കുറിച്ചിട്ടുള്ളത്.
ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ യു.എ.ഇ ‘തറാഹും’ എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സഹായ വസ്തുക്കൾ ശേഖരിക്കാനും പാക്ക് ചെയ്യാനുമായി ദുബൈ അടക്കമുള്ള സ്ഥലങ്ങളിൽ സജ്ജമാക്കിയ കേന്ദ്രങ്ങളിൽ നൂറുകണക്കിന് പേരാണ് സ്വയം സന്നദ്ധരായി എത്തുന്നത്. യുദ്ധത്തിന് അറുതിവരുത്താനും സമാധാനം പുനഃസ്ഥാപിക്കാനും യു.എ.ഇ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ഇടപെടലുകളും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.