മസ്കത്ത്: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഷിനാസ് വിലായത്തിൽ നടത്തിയ ‘അയൂദ്’ പരിപാടി പ്രേക്ഷകരുടെ മനം കവരുന്നതായി. കുട്ടികൾക്കായുള്ള നിരവധി വിനോദ പരിപാടികളും മത്സരങ്ങളും ഉൾപ്പെടുത്തി പ്രശസ്തമായ മാർക്കറ്റിലും ഷിനാസ് കാസിലിലുമായിരുന്നു ഫെസ്റ്റിവൽ നടന്നിരുന്നത്.
കരകൗശല വസ്തുക്കൾ, മൊബൈൽ കഫേകൾ, കുട്ടികളുടെ ഗെയിമുകൾ, ആകർഷകമായ ലേസർ, ഫയർ ഷോകൾ, പാട്ടുകൾ എന്നിവയായിരുന്നു പരിപാടിയുടെ ഭാഗമായി നടന്നിരുന്നത്. നിരവധി തനത് കലകളും മ്യൂസിക് ബാൻഡുകളുടെ പരിപാടികളും മേളക്ക് മാറ്റുകൂട്ടുന്നതായി. ഊഷ്മളമായ ആഘോഷങ്ങൾക്കു പുറമെ, കുടുംബാധിഷ്ഠിത പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിച്ചിരുന്നു.
മുതിർന്നവർക്കും കുട്ടികൾക്കുമുള്ള പൈതൃകവും സാംസ്കാരികവുമായ മത്സരങ്ങൾ, മാജിക് ഗെയിമുകൾ, പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ദൃശ്യങ്ങൾ എന്നിവയായിരുന്നു ഇതിന്റെ ഭാഗമായി നടന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.