മസ്കത്ത്: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) ഒമാൻ നാഷനൽ കമ്മിറ്റി ലീഡേഴ്സ് മീറ്റ് ബർക്ക തഖ്വ മദ്റസയിൽ നടന്നു. നാഷനൽ പ്രസിഡന്റ് അൻവർ ഹാജി അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡന്റ് യൂസുഫ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
അസ്ലമി ഉസ്താദ് ബർക്ക ഖിറാഅത്ത് നടത്തി. എൻ. മുഹമ്മദലി ഫൈസി, കെ.എൻ.എസ് മൗലവി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ശൈഖ് അബ്ദുറഹ്മാൻ മുസ്ലിയാർ, ലത്തീഫ് മുസ്ലിയാർ, ഷംസുദ്ദീൻ തങ്ങൾ, ശിഹാബ് സൂർ മേഖല കാര്യങ്ങൾ അവതരിപ്പിച്ചു.
ഗ്രൂപ് ചർച്ചകൾക്ക് അൻസാർ ബിദായ, ഷാജുദ്ദീൻ ഹാജി, അബ്ദുൽ ഹാദി വാഫി, ഹാരിസ് ദാരിമി, മുജീബ് ഫൈസി എന്നിവർ നേതൃത്വം നൽകി. മേഖല സമ്മേളനങ്ങൾ ആഗസ്റ്റ് 17, 18, 19, 20 തീയതികളിൽ നടത്താൻ തീരുമാനിച്ചു.
നാഷനൽ ജനറൽ സെക്രട്ടറി ശിഹാബ് ഫൈസി ചർച്ചക്ക് മറുപടി നൽകി. റഫീഖ് നിസാമി ഫാറൂഖ്, മുഹ്സിൻ എന്നിവർ സംസാരിച്ചു. വർക്കിങ് സെക്രട്ടറി ഷുക്കൂർ ഹാജി സ്വാഗതവും സെക്രട്ടറി ശുഐബ് പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.