എസ്.ഐ.സി ഒമാൻ നാഷനൽ കൗൺസിൽ മീറ്റ് എം.ടി. അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: സമസ്ത കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിക്കണമെന്നും അതാണ് യഥാർഥ വഴിയെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ പറഞ്ഞു. ബറക തഖ്വ മദ്റസ ഓഡിറ്റോറിയത്തിൽ ചേർന്ന സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി ) ഒമാൻ നാഷനൽ കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാസമ്മേളനം വൻവിജയമാക്കാൻ അദ്ദേഹം അഭ്യർഥിച്ചു. എസ്.ഐ.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അൻവർ ഹാജി റൂവി അധ്യക്ഷതവഹിച്ചു. മസ്കത്ത് റേഞ്ച് പ്രസിഡന്റ് സയ്യിദ് ഷംസുദ്ദീൻ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുഹമ്മദലി ഫൈസി നടമ്മൽ പൊയിൽ, യു.കെ. ഇമ്പിച്ചാലി മുസ്ലിയാർ അമ്പലക്കണ്ടി, യാസർ പേരാമ്പ്ര, യൂസുഫ് മുസ്ലിയാർ സീബ്, മുഹമ്മദ് റഫീഖ് നിസാമി, ബാവ ഹാജി സുഹാർ, അഷ്റഫ് കാസർകോട്, ഷരീഫ് ബർക്ക, സക്കീർ ഫൈസി റൂവി, സാജുദ്ദീൻ ബഷീർ, ശുക്കൂർ ഹാജി സഹം, ശരീഫ് അൽഹേൽ, ഓർഗനൈസർ കെ.എൻ.എസ്. മൗലവി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശുക്കൂർ ഹാജി ബോഷർ സ്വാഗതവും ട്രഷറർ സഈദലി ദാരിമി ബിദായ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.