എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് മ​ത്ര ഏ​രി​യ സ​ർ​ഗ​ല​യം പ​രി​പാ​ടി​യി​ൽ​നി​ന്ന്

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് മ​ത്ര ഏ​രി​യ സ​ർ​ഗ​ല​യം സം​ഘ​ടി​പ്പി​ച്ചു

മ​സ്ക​ത്ത്: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് മ​ത്ര എ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘സ​ർ​ഗ​ല​യം’ സം​ഘ​ടി​പ്പി​ച്ചു. ഇ​മ്പ​മാ​ർ​ന്ന ഇ​ശ​ലു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഇ​സ്‍ലാ​മി​ക ക​ലാ​സം​സ്കാ​രം വി​ളി​ച്ചോ​തു​ന്ന പ​രി​പാ​ടി ഏ​വ​രെ​യും ആ​ക​ർ​ഷി​ച്ചു.

മ​ത്ര സൂ​ഖി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജോ​ലി​ക്കാ​രാ​യ ക​ലാ​കാ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി പ​രി​പാ​ടി മാ​റി. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​വ​രെ ജ​നു​വ​രി മൂ​ന്നി​ന് സീ​ബി​ൽ ന​ട​ക്കു​ന്ന ആ​സി​മ മേ​ഖ​ല സ​ർ​ഗ​ല​യം പ​രി​പാ​ടി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു.

പ​രി​പാ​ടി മ​ത്ര സു​ന്നി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ശൈ​ഖ് അ​ബ്ദു​ൽ റ​ഹി​മാ​ൻ മു​സ്‍ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​കെ. എ​സ്.​എ​സ്.​എ​ഫ് ആ​സി​മ മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല യ​മാ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹാ​ഫി​ദ് ഫാ​ദി​ൽ ഖി​റാ​അ​ത് അ​വ​ത​രി​പ്പി​ച്ചു. മൂ​സ ഹാ​ജി (മ​സ്ക​ത്ത് സു​ന്നി സെ​ന്റ​ർ), സാ​ദി​ഖ് ആ​ഡൂ​ർ (കെ.​എം.​സി.​സി മ​ത്ര), അ​സീ​സ് കു​ഞ്ഞി​പ്പ​ള്ളി, ഷു​ഹൈ​ബ് എ​ട​ക്കാ​ട്, റി​യാ​സ് കൊ​ടു​വ​ള്ളി, ഫാ​സി​ൽ ക​ണ്ണാ​ടി​പ​റ​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​സ്.​കെ. എ​സ്.​എ​സ്.​എ​ഫ് മ​ത്ര ഏ​രി​യ പ്ര​സി​ഡ​ന്റ് റ​യീ​സ് അ​ഞ്ച​ര​ക്ക​ണ്ടി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷ​ക്കീ​ബ് കു​ത്തു​പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - SKSSF Matra Area Sargalayam Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.