മസ്കത്ത്: സ്കൈ ജ്വല്ലറിയിൽ 12ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. സന്ദർശകരുടെ പേരുകൾ നറുക്കിെട്ടടുത്ത് തെരഞ്ഞെടുത്ത സൈനുദ്ദീനും കുടുംബവുമായിരുന്നു ആഘോഷപരിപാടികളുടെ മുഖ്യാതിഥി.
ഇവർക്ക് മൂന്ന് പവൻ ഭാഗ്യ സമ്മാനമായി നൽകി. 12ാം വാർഷികത്തിെൻറ ഭാഗമാകാനെത്തിയവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 12 പേർക്കും സ്വർണനാണയങ്ങൾ സമ്മാനമായി നൽകി. ആകാശ് ജേക്കബ് ജോൺ മുഖ്യാതിഥികളെ സ്വീകരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ജനറൽ മാനേജർ സിറിയക് വർഗീസ് സംസാരിച്ചു.
ഉണ്ണികൃഷ്ണൻ, സെയിൽസ് മാേനജർമാരായ ബയാർത് വർഗീസ്, തേജസ് ജോസ്, റീജനൽ ഇൻചാർജ് എം.എസ് ജെയ്സൺ, മീഡിയ കോഒാഡിനേറ്റർ സാംസൺ സാമുവൽ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. പരിപാടിക്ക് എത്തിയവർക്ക് ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു.
ആഘോഷത്തിെൻറ ഭാഗമായി നിരവധി ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സ്കൈ ജ്വല്ലറി അധികൃതർ അറിയിച്ചു. റമദാനിൽ രാത്രി പത്തുമുതൽ അർധരാത്രി വരെയുള്ള ഷോപ്പിങ്ങിന് അധിക സർപ്രൈസുകൾ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതുമുതൽ പത്തുവരെ ഏർലി ബേഡ് ആനുകൂല്യങ്ങളും വൈകുന്നേരം രണ്ടുമുതൽ അഞ്ചുവരെ ഹാപ്പി ഹവർ ആനുകൂല്യങ്ങളും ലഭ്യമാണ്. നറുക്കെടുപ്പിൽ 51 സ്വർണ തോല ബാറുകൾ സമ്മാനമായി നേടാനും അവസരമുണ്ടാകും. ഇതോടൊപ്പം ഡയമണ്ട്, പോൾകി കലക്ഷനുകൾ വാങ്ങുന്നവർക്ക് സൗജന്യ സ്വർണനാണയങ്ങളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.