മസ്കത്ത്: രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര യ ഹിസ് മെജസ്റ്റി കപ്പ് (സുല്‍ത്താന്‍ കപ്പ്) ഡിസംബറില്‍ അരങ്ങേറും. സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ ഡിസംബര്‍ 11 മുതല്‍ ഗ്രൂപ് ഘട്ട മത്സരങ്ങള്‍ക്ക് തുടക്കമാകും. രണ്ടു ഗ്രൂപ്പുകളിലായി എട്ടു ക്ലബുകളാണ് മത്സരിക്കുക. നാലു ക്ലബുകള്‍ വീതമുള്ള ഓരോ ഗ്രൂപ്പില്‍നിന്നും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. വൈകീട്ട് ആറ്, എട്ടു മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക. ആദ്യ മത്സരത്തില്‍ സുഹാറും ബൗശറും ഏറ്റുമുട്ടും.
ഡിസംബര്‍ 18 മുതല്‍ 25 വരെയാണ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍. സൂപ്പര്‍ ഫോറില്‍ നാലു ക്ലബുകള്‍ രണ്ടു തവണ വീതം ഏറ്റുമുട്ടും. ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന രണ്ടു ടീമുകള്‍ ഫൈനലില്‍ യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാര്‍ ഡിസംബര്‍ 27ന് നടക്കുന്ന മത്സരത്തില്‍ മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും. ടൂര്‍ണമെന്റിലെ ഗ്രൂപ് നറുക്കെടുപ്പ് മസ്കത്തില് ഒമാന്‍ ഹോക്കി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നു. സയ്യിദ് ലുനായ് ബിന്‍ ഗാലിബ് അല്‍ സഈദ് മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.