ത്രി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് ബെ​ൽ​ജി​യ​ത്തി​ലെ​ത്തി​യ​പ്പോ​ൾ

സു​ൽ​ത്താ​ന്റെ ബെ​ൽ​ജി​യം സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്കം

മ​സ്ക​ത്ത്: ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ​ത്രി​ദി​ന ബെ​ൽ​ജി​യം സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്കം. ഫി​ലി​പ്പ് രാ​ജാ​വി​ന്‍റേ​യും മ​തി​ൽ​ഡെ രാ​ജ്ഞി​യു​ടെ​യും ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് സു​ൽ​ത്താ​ൻ ബെ​ൽ​ജി​യ​ത്തി​​ലെ​ത്തി​യ​ത്.

സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി രാ​ജാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും പ്ര​ധാ​ന അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നു​മാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്യും. കൂ​ടാ​തെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​വും സാ​മ്പ​ത്തി​ക​വു​മാ​യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ന്ദ​ർ​ശ​നം വ​ഴി​യൊ​രു​ക്കും.

ന​യ​ത​ന്ത്ര ഘ​ട​കം, തു​റ​മു​ഖം, ഊ​ർ​ജ സ​ഹ​ക​ര​ണം, സാം​സ്കാ​രി​ക സ​ഹ​ക​ര​ണം, പ്ര​തി​രോ​ധം, ബ​യോ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മേ​ഖ​ല, ബ​ഹി​രാ​കാ​ശം എ​ന്നീ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ച​ർ​ച്ച​ന​ട​ത്തും. പ്ര​തി​രോ​ധ കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഷി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്മാ​നി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, പ്രൈ​വ​റ്റ് ഓ​ഫി​സ് മേ​ധാ​വി ഡോ. ​ഹ​മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ഔ​ഫി, ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​സ്സ​ലാം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മു​ർ​ഷി​ദി, ഊ​ർ​ജ, ധാ​തു വ​കു​പ്പ് മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ലിം ബി​ൻ നാ​സി​ർ അ​ൽ ഔ​ഫി, ബെ​ൽ​ജി​യ​ത്തി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ റു​വ ഇ​സ അ​ൽ സ​ദ്‌​ജ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം സു​ൽ​ത്താ​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Sultan's visit to Belgium begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.