മസ്കത്ത്/ സൂർ: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏറ്റവും കൂടുതൽ മഴ ലഭിച്ചത് സൂറിൽ. ശനിയാഴ്ച ഉച്ച വരെയുള്ള 48 മണിക്കൂർ സമയത്തിനുള്ളിൽ സൂറിൽ 204 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 101.4 മില്ലീമീറ്റർ മഴ ലഭിച്ച അൽ കാമിൽ അൽ വാഫിയാണ് മഴയുടെ അളവിൽ രണ്ടാമത്. ദിമാ വതൈൻ- 73.4, അൽ മസ്യൂന -69.2, ലിവ- 54.8, റുസ്താഖ് -48.2, ഖുറിയാത്ത് -43.6, റാസ് അൽ ഹദ്ദ് -41.6, മസ്കത്ത് -36.6, തുറൈത്ത് -33.4, മിർബാത്ത് -32.4, ഷാലിം- 30.6 , സുഹാർ-26.4, സലാല -25 മില്ലീ മീറ്റർ എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ പെയ്ത മഴയുടെ അളവ്.
വെള്ളിയാഴ്ച രാവിലെ 10 മുതൽ 12വരെ മാത്രം നീണ്ടുനിന്ന കനത്ത മഴയാണ് സൂറിലെ ഒട്ടുമിക്ക താഴ്ന്നപ്രദേശങ്ങളെയും വെള്ളത്തിനടിയിലാക്കിയത്. പലയിടങ്ങളിലും വീടുകളിൽനിന്ന് ശനിയാഴ്ചയും വെള്ളമിറങ്ങിയിട്ടില്ല. നിരവധി വാഹനങ്ങളും വെള്ളത്തിലായി. സൂർ, സനായിയ, ബാർബറ, ബിലാദ്, ഏക, മഹ, തഹവ, അൽ കാമി അൽ വാഫി തുടങ്ങിയ മേഖലകളിലാണ് ശക്തമായ മഴ അനുഭവപ്പെട്ടത്. സൂറിൽ പുതുതായി പണിത ഡാം ശക്തമായ മഴയെ തുടർന്ന് രൂപപ്പെട്ട വാദികളുടെ കുത്തൊഴുക്കിനെ തുടർന്ന് ആദ്യമായി നിറഞ്ഞൊഴുകി. നഗരത്തിലടക്കം രൂപപ്പെട്ട വെള്ളക്കെട്ടുകൾ ട്രാഫിക് സിഗ്നലുകളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. വർഷങ്ങൾക്ക് മുമ്പ് അനുഭവിച്ച ഗോനുവിനെയും ഫെറ്റിനും ശേഷം ഇത്രയും ശക്തമായ മഴ സൂറിൽ പെയ്തിട്ടില്ലെന്നാണ് പ്രേദശവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.