‘ശ​ബാ​ബ് ഒ​മാ​ൻ: ഒ​രു സാം​സ്‌​കാ​രി​ക പ​ങ്കും ഒ​രു നാ​ഗ​രി​ക മാ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സി​മ്പോ​സി​യ​ത്തി​ൽ​നി​ന്ന്​

സിമ്പോസിയം സംഘടിപ്പിച്ചു

മസ്കത്ത്: സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെയും ജർമൻ സാങ്കേതിക സർവകലാശാലയുടെയും സഹകരണത്തോടെ റോയൽ നേവി ഓഫ് ഒമാൻ സിമ്പോസിയം സംഘടിപ്പിച്ചു. 'ശബാബ് ഒമാൻ, ഒരു സാംസ്‌കാരിക പങ്കും ഒരു നാഗരിക മാനവും' എന്ന വിഷയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. പൈതൃക-ടൂറിസം മന്ത്രി സേലം ബിൻ മുഹമ്മദ് അൽ മഹ്‌റൂഖി നേതൃത്വം നൽകി. കപ്പലിന്റെ സാംസ്കാരിക സന്ദേശവും അതിന്റെ യാത്രയോടുള്ള സമൂഹത്തിന്റെ പ്രതികരണവും സംബന്ധിച്ച പേപ്പറുകൾ സിമ്പോസിയത്തിൽ അവതരിപ്പിച്ചു.'ശബാബ് ഒമാനെ' യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടംപിടിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് സിമ്പോസിയമെന്ന് അൽ മഹ്‌റൂഖി പറഞ്ഞു.

Tags:    
News Summary - Symposium organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.