ദാനത്ത് കമ്പ്യൂട്ടർ മാനേജ്മെൻറ് നടത്തിയ വാർത്താസമ്മേളനം
മസ്കത്ത്: ഒമാനിലെ ആദ്യ കമ്പ്യൂട്ടർ സൂപ്പർ മാർക്കറ്റ് റൂവിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. ജി.സി.സി രാജ്യങ്ങളിലെ പ്രമുഖ കമ്പ്യൂട്ടർ വിതരണ-സർവീസ് സ്ഥാപനമായ ദാനത്ത് കമ്പ്യൂട്ടേഴ്‌സ് ആണ് റൂവി കമ്പ്യൂട്ടർ സ്ട്രീറ്റിൽ (ലുലു ഹൈപ്പർമാർക്കറ്റിന് പിറകുവശം) വിശാലമായ സൗകര്യങ്ങളോടെ തുറക്കുന്നത്.
ലോകോത്തര ബ്രാൻറുകളുടെ കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, ടാബ്, അനുബന്ധ ഉത്പന്നങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുള്ളതായി മാനേജിങ് ഡയറക്ടർ ഷാൻ സാഹിബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർവീസിന് വിദഗ്ധ പ്രൊഫഷനലുകളുടെ സേവനവും ഒരുക്കിയിട്ടുണ്ട്. മാനേജർ നജീബ് ഷറഫുദ്ദീൻ, ഡയറക്ടർ അബ്ദുല്ല അൽ മർദൂഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.