മസ്കത്ത്:രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ഊഷ്മള വരവേൽപ്പ് നൽകി.റോയൽ വിമാനത്താവളത്തിൽ രാജാവിനെയും പ്രതിനിധി സംഘത്തേയും സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തിയാണ് വരവേറ്റത്.
ഔദ്യോഗിക സ്വീകരണത്തിന് ശേഷം അൽ ആലം കൊട്ടാരത്തിൽ സുൽത്താനും രാജാവും ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. രാജാവിനും പ്രതിനിധ സംഘത്തിനും ആശംസകൾ അറിയിച്ച സുൽത്താൻ സന്തോഷകരമായ താമസം നേരുകയും ചെയ്തു.
ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും ഹമദ് രാജാവ് സുൽത്താന് നന്ദി അറിയിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സാഹോദര്യ ബന്ധങ്ങളും, ഇരു ജനതയുടെയും താൽപ്പര്യങ്ങളും അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമായി വിവിധ മേഖലകളിൽ അവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും അവലോകനം ചെയ്തു. മേഖലയിലെ സാഹചര്യങ്ങളെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി. പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും നടത്തി.
ഒമാനി ഭാഗത്തുനിന്ന് മന്ത്രിസഭയുടെ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്, സുൽത്താന്റെ വ്യക്തിഗത പ്രതിനിധിയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണത്തിന്റെയും ഉപപ്രധാനമന്ത്രിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ്, പ്രതിരോധകാര്യങ്ങളുടെ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്ദ്,സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ്,
ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി,വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ബഹ്‌റൈനിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ ഹാരിബ് അൽ ബുസൈദി,ബഹ്റൈൻ ഭാഗത്തുനിന്ന് രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, മാനുഷിക പ്രവർത്തനങ്ങൾക്കും യുവജന കാര്യങ്ങൾക്കുമായുള്ള രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, റോയൽ കോർട്ട് മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് ആൽ ഖലീഫ, നഗരാസൂത്രണത്തിനായുള്ള ഉന്നത സമിതിയുടെ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് സൽമാൻ ബിൻ അബ്ദുല്ല ആൽ ഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, രാജാവിന്റെ മാധ്യമ കാര്യ ഉപദേഷ്ടാവ് നബീൽ ബിൻ യാക്കൂബ് അൽ ഹമർ, നയതന്ത്ര കാര്യ ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിൻ അഹമ്മദ് ആൽ ഖലീഫ,റോയൽ കോർട്ടിലെ പൊതുകാര്യ മന്ത്രി ഡോ. മജീദ് ബിൻ അലി അൽ നുഐമി, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് ആൽ സയാനി, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ,വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫക്രു, ഒമാനിലെ ബഹ്‌റൈൻ അംബാസഡർ ഡോ. ജുമാ ബിൻ അഹമ്മദ് അൽ കാബി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
നേത്തെ രാജ്യത്തിന്റെ എല്ലാവിധ ആദരവോടെയായിരുന്നു ബഹ്റൈൻ രാജാവിനേയും പ്രതിനിധി സംഘത്തേയും സുൽത്താനേറ്റിലേക്ക് സ്വീകരിച്ചത്. റോയൽ എയപോർട്ടിൽനിന്ന് പുപ്പെട്ട ഇരുനേതാക്കളുടെയും വാഹനവ്യൂഹത്തെ ഔദ്യോഗിക സ്വീകരണത്തോടെ അൽ ആലം കൊട്ടാരത്തിലേക്ക് ആനയിച്ചു.രാജാവിന്റെ സന്ദർശനത്തിന്റെഭാഗമായി വിവിധ സഹകരണ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും. രാജാവിനെ അനുഗമിക്കുന്ന പ്രതിനിധി സംഘം മന്ത്രിമാരുമായും മറ്റും കൂടിക്കാഴ്ചയും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.