മസ്കത്ത്: ഒമാൻ സന്ദർശനത്തിനിടെ പരസ്പരം ബഹുമതികൾ കൈമാറി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും. അൽആലം പാലസിൽ നടന്ന ചടങ്ങിൽ സുൽത്താനേറ്റിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘അൽ സഈദ് ഓർഡർ’ നൽകിയാണ് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ ഒമാൻ ആദരിച്ചത്. സന്ദർശനത്തിന്റെ ഓർമക്കായി ഒമാനി ഖഞ്ചറും അമീറിന് സുൽത്താൻ സമ്മാനിച്ചു.
കുവൈത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് മുബാറക് ദി ഗ്രേറ്റ്’ സുൽത്താൻ ഹൈതം ബിൻ താരിഖിന് അമീറും സമ്മാനിച്ചു. ഇരു രാജ്യങ്ങളെയും ജനങ്ങളെയും ബന്ധിപ്പിക്കുന്ന ആഴത്തിൽ വേരൂന്നിയ സാഹോദര്യ ബന്ധത്തിന്റെ അംഗീകാരമായിട്ടാണ് ബഹുമതികൾ കൈമാറിയത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് കുവൈത്ത് അമീർ ഒമാനിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.