മസ്കത്ത്: പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഒ.ഐ.ഒ.പി മൂവ്മെന്റ് യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ നാസർ ബ്രൂണൈ. വിമാനത്താവളങ്ങളിലെ ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് കുറക്കുക, കോവിഡ് മൂലം മരണപ്പെട്ട പ്രവാസികൾക്ക് ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടനയുടെ സ്ഥാപകനും ഓവർസീസ് പ്രസിഡന്റുമായ ബിബിൻ പി. ചാക്കോ, യു.എ.ഇ നാഷനൽ പ്രസിഡന്റ് നാസർ ബ്രൂണൈ എന്നിവർ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
യു.എ.ഇ സന്ദർശനത്തിന് ശേഷം കേരളത്തിലേക്ക് യാത്ര തിരിക്കാൻ വിമാനത്താവളത്തിലെത്തിയപ്പോൾ, വി.ഐ.പി ലോഞ്ചിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി നാസർ ബ്രൂണൈ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.