സെപ്റ്റംബർ
നാലിനാണ്
ഗ്രാൻഡ് ഫിനാലെ
മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ഓൺലൈൻ ഇന്റർസ്കൂൾ മത്സരങ്ങളിലൊന്നായ ഐ.എസ് ക്വിസ് (ഇന്ത്യൻ സ്കൂൾ ക്വിസ്) തുടക്കമായി.
ആതിഥേയരായ ഇന്ത്യൻ സ്കൂൾ മസ്കത്തിെൻറ നേൃത്വത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടർ ഡോ.ശിവകുമാർ മാണിക്യം മുഖ്യാതിഥിയും സി.ബി.എസ്.ഇ ജോ.സെക്രട്ടറി ഡോ.രാം ശങ്കർ പ്രത്യേക അതിഥിയുമായിരുന്നു. സ്കൂൾ ക്വയറിെൻറ പ്രാർഥന ഗാനത്തോടെയാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്.
ഇന്ത്യൻ സ്കൂൾ മസ്കത്ത് അസി.ഹെഡ് ബോയ് വിശ്വനാഥ് പ്രവീൺ സ്വാഗതം പറഞ്ഞു. മസ്കത്ത് ഇന്ത്യൻ സ്കൂൾ എസ്.എം.സി പ്രസിഡന്റ് സച്ചിൻ തോപ്രാനി, ടൈറ്റിൽ സ്പോൺസറായ നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ പി.ബി. സലീം തുടങ്ങിയവർ സംസാരിച്ചു. ഇതു മൂന്നാം തവണയാണ് ഐ.എസ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ നാലിനാണ് മത്സരത്തിെൻറ ഗ്രാൻഡ് ഫിനാലെ അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.