മസ്കത്ത്: ഒമാന്റെ തെരുവുകൾക്ക് ആവേശക്കാഴ്ചകൾ സമ്മാനിച്ച് 13ാമത് ‘ടൂർ ഓഫ് ഒമാൻ’ ദീർഘദൂര സൈക്ലിങ് മത്സരം ഫെബ്രുവരി 10ന് തുടങ്ങും. പ്രശസ്തരായ അന്തർദേശീയ താരങ്ങൾ മത്സരത്തിന്റെ ഭാഗമാകും. അഞ്ച് വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് മത്സരങ്ങൾ പുരോഗമിക്കുക. യൂറോപ്പ്, ഏഷ്യ, അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള 18 പ്രമുഖ അന്താരാഷ്ട്ര ടീമുകളും ഏഴ് റൈഡർമാർ അടങ്ങുന്ന ദേശീയ സൈക്ലിങ് ടീമും പങ്കെടുക്കും.
മത്സരത്തിന്റെ റൂട്ടുകൾ തീരുമാനിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് സംഘാടകർ തുടക്കമിട്ടുണ്ട്. ഘട്ടങ്ങളുടെ റൂട്ടുകളും ദൂരവും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. പ്രധാന മത്സരങ്ങൾക്ക് മുന്നോടിയായി നടക്കുന്ന മസ്കത്ത് ക്ലാസിക് ടൂർ ഇത്തവണയും ഉണ്ടാകും.
കഴിഞ്ഞ വർഷമാണ് ഇതാരംഭിച്ചത്. ‘മസ്കത്ത് ക്ലാസിക്’ ടൂർ അൽ മൗജ് മസ്കത്തിൽൽനിന്ന് ആരംഭിച്ച് സ്റ്റേറ്റ് കൗൺസിലിനു മുന്നിലാണ് അവസാനിക്കുക. ആകെ 173.7 കിലോമീറ്റർ ആയിരിക്കും ഇതിന്റെ ദൂരം. ഒമാന്റെ വാസ്തുവിദ്യാ വൈഭവം ഉയർത്തിക്കാട്ടുന്ന അമീറാത്ത്, സീബ് , അൽ ജബൽ സ്ട്രീറ്റ് , ദാർസൈത്ത്, വാദി അൽ കബീർ, അൽ ബുസ്താൻ റൗണ്ട് എബൗട്ട്, സിദാബ് തുടങ്ങിയ സ്ഥലങ്ങളിലൂടെയായിരിക്കും മത്സരം പുരോഗമിക്കുക. 2010ലാണ് ടൂർ ഓഫ് ഒമാനിന്റെ ആദ്യ പതിപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.