തൃശൂർ സദേശി സലാലയിൽ നിര്യാതനായി

സലാല: തൃശൂർ പോന്നൂർ ശിവനട സ്വദേശി സലാലയിൽ നിര്യാതനായി. മുരിങ്ങാത്തേരി പൈലി പാവുവിന്‍റെ മകൻ ജോയ്‌ (56) ആണ്​ നെഞ്ച് വേദനയെ തുടർന്ന് മരണപെട്ടത്​.

സലാലയിലെ സേഫ്​വേ ട്രൻസ്​പോർട്ട്​ ആൻഡ്​ ലോജിസ്റ്റിക്സ്​ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മികച്ച ഫുട്​ബാൾ കളിക്കാരൻ കൂടിയായ ഇദ്ദേഹം 2006ലാണ്​ സലാലയിൽ എത്തുന്നത്​.

ഭാര്യ: ആനി, മക്കൾ: ജിസ്ന ഷാന്‍റോ, ഹെൽന, റോസ്​ന റോസ്. സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക്​ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - trissur native died at salala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.