ദോഫാറിൽ ബോട്ടുമുങ്ങി രണ്ടുമരണം

മസ്കത്ത്​: ദോഫാർ ഗവർണറേറ്റിൽ ​ബോട്ടുമുങ്ങി രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. തഖ വിലായത്തിലെ തീരത്താണ്​ സംഭവം. എട്ടുപേരെ രക്ഷ​പ്പെടുത്തിയതായി സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു. ഇവർക്ക്​ ആവശ്യമായ ചികിത്സ നൽകുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യക്കാരായ 10 ആളുകൾ സഞ്ചരിച്ച ​​ചെറിയ ബോട്ടാണ്​ അപകടത്തിൽപ്പെട്ടത്​. ഇവർ ഏത്​ രാജ്യക്കാരാണെന്ന്​ അറിവായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.