യു​നൈ​റ്റ​ഡ് ത​ല​ശ്ശേ​രി സ്‌​പോ​ർ​ട്‌​സ് ക്ല​ബ് (യു.​ടി.​എ​സ്.​സി) സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഒ​മാ​ൻ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​മ​ർ​വാ​ൻ ജു​മാ അ​ൽ ജ​മാ​യെ ആ​ദ​രി​ക്കു​ന്നു

യു.​ടി.​എ​സ്.​സി ഇ​ഫ്താ​ർ

മ​സ്ക​ത്ത്​: യു​നൈ​റ്റ​ഡ് ത​ല​ശ്ശേ​രി സ്‌​പോ​ർ​ട്‌​സ് ക്ല​ബ് (യു.​ടി.​എ​സ്.​സി) ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഹ​ഫാ ഹൗ​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ​മൂ​ഹ​ത്തി​ലെ നാ​നാ തു​റ​ക​ളി​ൽ നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ഏ​ഷ്യ​ൻ ഹോ​ക്കി ഫെ​ഡ​റേ​ഷ​ന്റെ വൈ​സ് ചെ​യ​ർ​മാ​നാ​യി നി​യ​മി​ത​നാ​യ ഒ​മാ​ൻ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​മ​ർ​വാ​ൻ ജു​മാ അ​ൽ ജ​മാ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി അ​നൂ​പ് ബി​ജി​ലി, യു​ണൈ​റ്റ​ഡ് ത​ല​ശ്ശേ​രി സ്‌​പോ​ർ​ട്‌​സി​ലെ ലി​ജി​ഹാ​സ് ഉ​സൈ​ൻ, ഡോ. ​മ​ർ​വാ​ന്റെ നേ​ട്ട​ത്തെ അ​ഭി​ന​ന്ദി​ച്ചു. ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണെ​നും ഇ​ത്​ കേ​വ​ലം വ്യ​ക്തി​പ​ര​മ്മ​ല്ല, ഒ​മാ​ൻ ഹോ​ക്കി അ​സോ​സി​യേ​ഷ​ന്റെ നേ​ട്ട​മാ​ണെ​ന്ന്​ സ്വീ​ക​ര​ണ​ത്തി​ന്​ ന​ന്ദി പ​റ​ഞ്ഞ്​ മ​ർ​വാ​ൻ ജു​മാ അ​ൽ ജ​മ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ ന​ട​ന്ന സി.​ബി.​എ​സ്.​ഇ ദേ​ശീ​യ അ​ത്‌​ല​റ്റി​ക് മീ​റ്റി​ലെ മി​ക​ച്ച നേ​ട്ട​ത്തി​ന് മ​ന്‍ഹ മ​റി​യ​ത്തെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. 4x100 മീ​റ്റ​ർ റി​ലേ​യി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്ക​ത്ത്​ വി​ദ്യാ​ർ​ഥി​നി​യാ​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി മ​ൻ​ഹ മ​റി​യം സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

Tags:    
News Summary - U.T.S.C Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.