മസ്കത്ത്: രാജ്യത്തെ കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവുമായി സുപ്രീംകമ്മിറ്റി. രാത്രി പത്തു മുതൽ പുലർച്ചവരെയുള്ള യാത്ര വിലക്കും വ്യാപാരസ്ഥാപനങ്ങളുടെ അടച്ചിടലും അവസാനിപ്പിക്കാൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ശനിയാഴ്ച രാത്രി മുതൽ യാത്രവിലക്കും വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലും ഉണ്ടായിരിക്കില്ല.
അതോടൊപ്പം സർക്കാർ ഓഫിസുകളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും പ്രവേശിക്കാൻ വാക്സിനേഷൻ നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ ഒന്നു മുതലാണ് ഈ നിബന്ധന പ്രാബല്യത്തിൽ വരുക. ഇതനുസരിച്ച് സർക്കാർ ഓഫിസുകൾക്കു പുറമെ മാളുകൾ, റസ്റ്റാറൻറുകൾ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും. നിരവധി പേർ പങ്കെടുക്കുന്ന പരിപാടികൾ നടക്കുന്ന സ്ഥലത്തേക്കുള്ള പ്രവേശനത്തിനും വാക്സിനേഷൻ നിർബന്ധമായിരിക്കും. ഈ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ ചുമതലയിലുള്ളവർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും . ഇതുപ്രകാരം വിമാനത്താവളത്തിൽ നടക്കുന്ന പി.സി.ആർ പരിശോധനയിൽ പോസിറ്റിവ് ആകുന്നവർക്കു മാത്രം ക്വാറൻറീൻ മതിയാകും. ഇവർ ഏഴു ദിവസത്തെ ക്വാറൻറീനു ശേഷം എട്ടാമത്തെ ദിവസം പി.സി.ആർ പരിശോധനക്ക് വിധേയമാവുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.