മസ്കത്ത്: വിമാനത്താവളങ്ങളിൽ പ്രവേശിക്കാൻ വാക്സിനേഷൻ നിർബന്ധമാക്കിയതായ പ്രസ്താവനയിൽ വിശദീകരണവുമായി ഒമാൻ വിമാനത്താവള കമ്പനി. ഒമാനിൽനിന്ന് പോകുന്ന യാത്രക്കാർക്ക് ഈ നിബന്ധന ബാധകമായിരിക്കില്ലെന്ന് വിമാനത്താവള കമ്പനി വിശദീകരണക്കുറിപ്പിൽ അറിയിച്ചു. പോകുന്ന രാജ്യത്ത് നിബന്ധനയുണ്ടെങ്കിൽ മാത്രം അവർ വാക്സിനെടുത്താൽ മതിയാകും.
സെപ്റ്റംബർ ഒന്ന് ബുധനാഴ്ച മുതൽ വിമാനത്താവളത്തിൽ പ്രവേശിക്കുന്നവർ വാക്സിനെടുക്കണമെന്നാണ് വിമാനത്താവള കമ്പനി തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചത്. ഇത് വ്യാപക ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.