മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ സ്വദേശികൾക്കും വിദേശികൾക്കും വാക്സിൻ നൽകും. വിദേശികൾക്ക് സീബ് വിലായത്തിലെ മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രത്തിൽനിന്ന് അടുത്ത വ്യാഴാഴ്ചവരെ വാക്സിനെടുക്കാമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് കുത്തിവെപ്പ് എടുക്കാനാവുക. തറാസൂദ് ആപ് വഴിയോ moh.gov. om.covid19 എന്ന സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. റസിഡൻസ് കാർഡ് ഹാജരാക്കണം. വിവിധ ഗവർണറേറ്റുകളിൽ സ്വദേശികൾക്കും വിദേശികൾക്കും വാക്സിനേഷൻ ക്യാമ്പുകൾ ഊർജിതമായി നടക്കുകയാണ്.
വിദേശികൾക്കടക്കം സൗജന്യമായാണ് കുത്തിവെപ്പ് നൽകുന്നത്. വാക്സിനെടുക്കാത്ത വിദേശികളെ ലക്ഷ്യമാക്കി പ്രത്യേക മൊബൈൽ ക്യാമ്പുകളും മറ്റും ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ഇത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസമാണ്. തെക്കൻ ബാത്തിന ഗവർണറേറ്റിൽ വിദേശികൾക്കായി ഞായറാഴ്ച നടന്ന ക്യാമ്പിൽ നിരവധിപേർ കുത്തിവെപ്പെടുത്തു. ബർക്ക, റുസ്താഖ് വിലായത്തുകളിലെ മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രങ്ങളിലൂടെയായിരുന്നു വാക്സിൻ നൽകിയിരുന്നത്.
ഉച്ചക്ക് രണ്ട് മുതൽ രാത്രി എട്ടുവരെയായതിനാൽ തൊഴിലാളികളായ പലർക്കും ക്യാമ്പ് പ്രയോജനപ്പെടുത്താനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.