മസ്കത്ത്: വന്ദേഭാരത് മിഷെൻറ ഭാഗമായി ഒക്ടോബറിൽ ഒമാനിൽനിന്നുള്ള വിമാന സർവിസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നുമുതൽ 24 വരെയുള്ള അടുത്ത ഘട്ടത്തിൽ മൊത്തം 70 സർവിസുകളാണ് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് ഉണ്ടാവുക. ഇതിൽ 35 എണ്ണം കേരളത്തിലേക്കാണ്. മസ്കത്തിൽ നിന്ന് കോഴിക്കോടിന് എട്ടു സർവിസും കണ്ണൂരിന് ഏഴെണ്ണവും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറു സർവിസുകളും വീതമാണ് ഉള്ളത്. ബാക്കി എട്ടു സർവിസുകളും സലാലയിൽനിന്നാണ്.
ഒക്ടോബർ ഒന്നിന് മസ്കത്തിൽനിന്ന് തിരുവനന്തപുരത്തിനാണ് കേരളത്തിലേക്കുള്ള ആദ്യ വിമാനം. അന്നുതന്നെ സലാലയിൽനിന്ന് കണ്ണൂർ/കൊച്ചി റൂട്ടിൽ സർവിസുണ്ട്. സലാലയിൽ നിന്നുള്ള മറ്റ് സർവിസുകളും തീയതിയും: കോഴിക്കോട്/തിരുവനന്തപുരം (മൂന്ന്); കണ്ണൂർ/മുംബൈ (എട്ട്); കോഴിക്കോട്/തിരുവനന്തപുരം (10); കണ്ണൂർ/കൊച്ചി (15); കോഴിക്കോട്/തിരുവനന്തപുരം (17); കണ്ണൂർ/കൊച്ചി (22); കോഴിക്കോട്/തിരുവനന്തപുരം (24).
ഒക്ടോബർ രണ്ടിന് മസ്കത്തിൽനിന്ന് കോഴിേക്കാടിനും കൊച്ചിക്കും സർവിസുണ്ട്. മൂന്നിന് കണ്ണൂരിനും നാലിന് തിരുവനന്തപുരത്തിനും കൊച്ചിക്കും അഞ്ചിന് കോഴിക്കോടിനും ആറിന് കണ്ണൂരിനും എട്ടിന് തിരുവനന്തപുരത്തിനും ഒമ്പതിന് കോഴിക്കോടിനും കൊച്ചിക്കും മസ്കത്തിൽനിന്ന് വിമാനങ്ങളുണ്ട്. 10ന് കണ്ണൂർ, 11ന് തിരുവനന്തപുരവും കൊച്ചിയും, 12ന് കോഴിേക്കാട്, 13ന് കണ്ണൂർ, 15ന് തിരുവനന്തപുരം, 16ന് കോഴിക്കോടും കൊച്ചിയും, 17ന് കണ്ണൂർ, 18ന് തിരുവനന്തപുരം, 19ന് കോഴിക്കോട്, 20ന് കണ്ണൂർ, 22ന് തിരുവനന്തപുരം, 23ന് കോഴിക്കോടും കൊച്ചിയും, 24ന് കണ്ണൂർ എന്നിങ്ങനെയാണ് മസ്കത്തിൽ നിന്നുള്ള മറ്റ് സർവിസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.