സുഹാർ: ബിസിനസ് തകർച്ചമൂലം പ്രതിസന്ധിയിലായിരുന്ന ചെങ്ങന്നൂർ സ്വദേശികളായ അഞ്ചംഗ കുടുംബം നാടണഞ്ഞു. പ്രവാസി വെൽഫെയർ ഫോറം പ്രവർത്തകരുടെ ഇടപെടലാണ് ഇവർക്ക് തുണയായത്. കഴിഞ്ഞദിവസത്തെ കൊച്ചിയിലേക്കുള്ള വന്ദേഭാരത് വിമാനത്തിലാണ് ഇവർ മടങ്ങിയത്. നിക്ഷേപക വിസയിലായിരുന്ന ഇവരുടെ ബിസിനസ് കുറച്ചുനാളുകളായി പ്രതിസന്ധിയിലായിരുന്നു.
ഇതിനിടയിലാണ് കൂനിൻമേൽകുരുവെന്ന പോലെ കോവിഡും തുടർന്ന് ലോക്ഡൗണും വരുന്നത്. ആറുമാസത്തിലധികമായി പുതുക്കാത്ത നിക്ഷേപക വിസയുടെയും രണ്ടുവർഷമായിട്ടും പുതുക്കാത്ത കുടുംബ വിസയുടെയും പിഴയായി 635 റിയാലാണ് അടക്കേണ്ടി വന്നത്. ഇതോടൊപ്പം അഞ്ചുപേരുടെ ടിക്കറ്റിനായി 420 റിയാലും ഇവരുടെ മടക്കത്തിനായി ചെലവായി.
കടുത്ത ബുദ്ധിമുട്ടിനെ തുടർന്ന് അയൽവാസികളായ ഒമാനികളുടെ സഹായത്തോടെയാണ് ഇവർ ഭക്ഷണത്തിനുള്ള സൗകര്യം കണ്ടെത്തിയിരുന്നത്. പ്രയാസത്തെ തുടർന്ന് എംബസിയിലും സഹായം അഭ്യർഥിച്ചിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.
തുടർന്നാണ് സുഹാറിലെ സാമൂഹിക പ്രവർത്തകർ മുന്നിട്ടിറങ്ങുന്നത്. അഞ്ച് ടിക്കറ്റുകളിൽ രണ്ടെണ്ണം മലബാർ അടുക്കള ഫേസ്ബുക്ക് കൂട്ടായ്മയും ഫലജ് ഹൈപ്പർമാർക്കറ്റ് ഒരു ടിക്കറ്റും സ്പോൺസർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.