മസ്കത്ത്: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഒമാനിൽനിന്നുള്ള ആറാം ഘട്ട വിമാന സർവിസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നുമുതൽ 15 വരെ നീളുന്ന അടുത്ത ഘട്ടത്തിൽ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് 21 സർവിസുകളാണുള്ളത്. ഇതിൽ ഏഴെണ്ണം കേരളത്തിലേക്കാണ്. മസ്കത്തിൽനിന്നാണ് മുഴുവൻ സർവിസുകളും. കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും രണ്ട് സർവിസുകൾ വീതവും കോഴിക്കോടിന് ഒരു വിമാനവുമാണുള്ളത്.
സെപ്റ്റംബർ മൂന്നിനാണ് കേരളത്തിലേക്കുള്ള സർവിസ് തുടങ്ങുന്നത്. കണ്ണൂരിലേക്കാണ് ആദ്യ വിമാനം. അഞ്ചിന് കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറിന് കോഴിക്കോട്ടക്കും സർവിസുണ്ട്. പത്തിനാണ് കണ്ണൂരിനുള്ള രണ്ടാമത്തെ സർവിസ്. 11ന് തിരുവനന്തപുരത്തിനും 13ന് കൊച്ചിയിലേക്കും സർവിസുകൾ ഉണ്ടാകും. ചെന്നൈ, ലഖ്നോ, മുംബൈ, ഡൽഹി, ബംഗളൂരു/മംഗളൂരു, ഹൈദരാബാദ്, വിജയവാഡ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് മറ്റു സർവിസുകൾ. സലാലയിൽനിന്ന് ഇൗ ഘട്ടത്തിലും കേരളത്തിലേക്ക് സർവിസുകൾ ഏർപ്പെടുത്തിയിട്ടില്ല.
സെപ്റ്റംബർ ഒന്നുമുതലുള്ള സർവിസുകളിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നൽകിയിട്ടുള്ള ഗൂഗ്ൾ ഫോറം പൂരിപ്പിച്ച് നൽകണം.ഫോറം പൂരിപ്പിച്ചവരെ ടിക്കറ്റ് ബുക്ക് ചെയ്യാനായി എയർഇന്ത്യ ഒാഫിസിൽനിന്ന് ബന്ധപ്പെടും. എയർ ഇന്ത്യയുടെ ജനറൽ സെയിൽസ് ഏജൻറായ നാഷനൽ ട്രാവൽസിെൻറ റൂവി/വതയ്യ ഒാഫിസുകളിലെത്തിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന രീതിയിലാകും ടിക്കറ്റ് വിതരണം. കേരളത്തിലേതടക്കം വിവിധ ഇന്ത്യൻ നഗരങ്ങളിൽനിന്ന് ഒമാനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എയർഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യാം.
വന്ദേഭാരത് മിഷെൻറ ഭാഗമായി വരുന്ന വിമാനങ്ങളിലാണ് ടിക്കറ്റ് നൽകുക. ആഗസ്റ്റ് 31വരെയുള്ള നിലവിലെ ഘട്ടത്തിലെ മസ്കത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകളും എയർഇന്ത്യ എക്സ്പ്രസ് പുറത്തുവിട്ടു.
ആഗസ്റ്റ് 27ന് കണ്ണൂരിൽനിന്നും തിരുവനന്തപുരത്തിനും മസ്കത്തിന് സർവിസുണ്ട്. 28ന് തിരുവനന്തപുരത്തുനിന്നും 30ന് കൊച്ചിയിൽനിന്നും 31ന് കോഴിക്കോട്ടുനിന്നും യാത്രക്കാർക്ക് മസ്കത്തിലേക്ക് യാത്ര ചെയ്യാം. 154 റിയാൽ മുതൽ 156 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്. മടങ്ങിവരുന്നതിനായി ഒമാൻ വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചവരാകണം യാത്രക്കാർ. 180 ദിവസം കഴിഞ്ഞ് മടങ്ങിവരുന്ന തൊഴിൽവിസയിലുള്ളവർ പാസ്പോർട്ട് ആൻഡ് റെസിഡൻസി വകുപ്പിെൻറ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും വാങ്ങിയിരിക്കണമെന്ന് എയർഇന്ത്യ എക്സ്പ്രസിെൻറ അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.