മസ്കത്ത്: രാജ്യത്ത് പുതുതായി രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ ചെറിയ വർധനവ്. മെയ് അവസാനം വരെയുള്ള കണക്കുപ്രകാരം 1.53 ദശലക്ഷം വാഹനങ്ങളാണ് ഒമാനിലുള്ളത്. കഴിഞ്ഞ വർഷം സമാന കാലയളവ് അപേക്ഷിച്ച് നോക്കുേമ്പാൾ വാഹനങ്ങളുടെ എണ്ണത്തിൽ 0.9 ശതമാനത്തിെൻറ വർധനവാണ് ഉള്ളതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. വാഹനങ്ങളുടെ നിറത്തിൽ വെള്ളയാണ് കൂടുതൽ പേർക്കും പ്രിയപ്പെട്ടത്. വെള്ളനിറത്തിലുള്ള 6.60 ലക്ഷം വാഹനങ്ങളാണ് ഒമാനിലുള്ളത്. സിൽവർ, ഗ്രേ നിറങ്ങളാണ് വാഹനയുടമകൾക്ക് പ്രിയപ്പെട്ട അടുത്ത നിറങ്ങൾ. വാഹനങ്ങളുടെ എഞ്ചിൻ ശേഷി വെച്ചുനോക്കുേമ്പാൾ 1500 സി.സിക്കും മൂവായിരം സി.സിക്കും ഇടയിലുള്ള വാഹനങ്ങളാണ് കൂടുതലും. 8.17 ലക്ഷം വാഹനങ്ങളാണ് ഇൗ വിഭാഗത്തിലുള്ളത്.
സ്വകാര്യ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തതിൽ കൂടുതലും. 1.20 ദശലക്ഷമാണ് ഇൗ വിഭാഗത്തിലെ എണ്ണം. 2.41 ലക്ഷം വാണിജ്യ വാഹനങ്ങളും 30912 ടാക്സികളും രജിസ്റ്റർ ചെയ്തവയിൽ ഉൾപ്പെടും. വാണിജ്യ വാഹനങ്ങൾ, ടാക്സികൾ, സർക്കാർ വാഹനങ്ങൾ, മോേട്ടാർ ബൈക്കുകൾ എന്നിവയുടെ രജിസ്ട്രേഷനിൽ യഥാക്രമം 1.6 ശതമാനത്തിെൻറയും 8.3 ശതമാനത്തിെൻറയും 0.3 ശതമാനത്തിെൻറയും 4.2 ശതമാനത്തിെൻറയും കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.