വൊഡാഫോൺ ഒമാൻ അടുത്തവർഷം പ്രവർത്തനമാരംഭിക്കും

മസ്​കത്ത്​: മൂന്നാമത്തെ മൊബൈൽ സേവന ദാതാവിനായുള്ള കാത്തിരിപ്പ്​ നീളും. വൊഡാഫോൺ ഒമാൻ അടുത്തവർഷമായിരിക്കും പ്രവർത്തനമാരംഭിക്കുകയെന്ന്​ ഗതാഗത-വാർത്താവിനിമയ-വിവര സാ​േങ്കതിക മന്ത്രാലയം അറിയിച്ചു. സാമൂഹിക മാധ്യമത്തിലെ ചോദ്യത്തിനുള്ള മറുപടിയായാണ്​ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്​. 2020​െൻറ മൂന്നാം പാദത്തിൽ കമ്പനി പ്രവർത്തനം തുടങ്ങുമെന്നാണ്​ നേരത്തേ അറിയിച്ചിരുന്നത്​.


കഴിഞ്ഞ വർഷം സെപ്​റ്റംബറിലാണ്​ മൂന്നാമത്തെ മൊബൈൽ സേവന ദാതാവിനുള്ള പങ്കാളിത്ത കരാർ ഒമാൻ ഫ്യൂച്ചർ ടെലികമ്മ്യൂണിക്കേഷൻസ്​ കമ്പനിയും ബ്രിട്ടീഷ്​ ടെലികോം ഭീമനായ വൊഡാഫോണും തമ്മിൽ ഒപ്പുവെച്ചത്​. 15 വർഷത്തെ കരാർ പ്രകാരം ബ്രാൻറ്​ ഉപയോഗം, സാ​േങ്കതിക പിന്തുണ തുടങ്ങി പുതിയ കമ്പനിക്ക്​ വേണ്ട എല്ലാവിധ അടിസ്​ഥാന സൗകര്യങ്ങളും വൊഡാഫോൺ നൽകും. വൊഡാഫോണി​െൻറ ആഗോള പങ്കാളിത്ത പദ്ധതിയിലും മൂന്നാമത്തെ ഒാപറേറ്റർ ചേരും. ഇത്​ പ്രകാരം വൊഡാഫോണി​െൻറ ആകർഷകമായ പ്രൊമോഷൻ പാക്കേജുകളും പ്രത്യേക സേവനങ്ങളും ഉപഭോക്​താക്കൾക്ക്​ ലഭിക്കുകയും ചെയ്യും. പരിചയ സമ്പന്നത കണക്കിലെടുത്താണ്​ ഒമാൻ ഫ്യൂച്ചർ ടെലികമ്മ്യൂണിക്കേഷൻസ്​ കമ്പനി വൊഡാഫോണുമായി പങ്കാളിത്ത കരാർ ഒപ്പുവെച്ചത്​. വൊഡാഫോണിന്​ കമ്പനിയിൽ യാതൊരു ഒാഹരിയും ഉണ്ടായിരിക്കുകയുമില്ല.


ഒമാൻ 70 ഹോൾഡിങ്​ കമ്പനിയുടെ ഉപസ്​ഥാപനമായ ഇത്​ഖാൻ ടെക്​നികൽ ഡെവലപ്​മെൻറ്​ കമ്മിറ്റിക്കാണ്​ കമ്പനിയുടെ നേതൃത്വം. ഗവൺമെൻറ്​ പെൻഷൻ, നിക്ഷേപക ഫണ്ടുകളും സ്വകാര്യ വ്യക്​തികളും നിക്ഷേപകരായി ഉണ്ട്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.