ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ മ​ത്ര സൂ​ഖി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ

വാ​രാ​ന്ത്യ ക​ച്ച​വ​ടം മ​ഴ​​യെ​ടു​ത്തു: മ​​ത്ര​യി​ൽ വ്യാ​പാ​രി​ക​ൾ​ക്ക്​ നി​രാ​ശ



അ​ഷ്​​റ​ഫ്​ ക​വ്വാ​യി

മ​ത്ര: ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​സ്ഥി​ര കാ​ലാ​വ​സ്ഥ​യി​ല്‍ വ്യാ​പാ​രി​ക​ള്‍ക്ക്‌ നി​രാ​ശ. കോ​വി​ഡും ഒ​മി​ക്രോ​ണും മൂ​ലം മാ​ന്ദ്യ​ത്തി​ലാ​ഴ്ന്ന വി​പ​ണി​യി​ല്‍ ചെ​റി​യ തോ​തി​ലെ​ങ്കി​ലും ആ​ള​ന​ക്ക​ങ്ങ​ള്‍ ക​ണ്ടു​വ​രാ​റു​ള്ള വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ മ​ഴ​യെ​ടു​ത്ത​ത്.

വ​ര്‍ഷാ​വ​സാ​ന​വും ശ​മ്പ​ള സ​മ​യ​വും ഒ​ന്നി​ച്ചെ​ത്തി​യ സ​മ​യ​മാ​യ​തി​നാ​ല്‍ അ​ത്യാ​വ​ശ്യം വ്യാ​പാ​രം പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ട സ​മ​യ​ത്താ​ണ് മ​ഴ​യും അ​നു​ബ​ന്ധ പ്ര​യാ​സ​ങ്ങ​ളും വ​ന്ന​ണ​ഞ്ഞ​ത്. ഇ​ത് വ്യാ​പാ​രി​ക​ളി​ല്‍ മ്ലാ​ന​ത പ​ര​ത്തി.

വ​ലി​യ പ്ര​തീ​ക്ഷ പ​ക​രു​ന്ന വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലെ ഒ​ഴി​വു​ദി​ന ക​ച്ച​വ​ട​മാ​ണ് മ​ഴ മൂ​ലം ന​ഷ്ട​പ്പെ​ട്ട​ത്. ന്യൂ​ന​മ​ർ​ദം മൂ​ലം മ​ഴ മു​ന്ന​റി​യി​പ്പ് നി​ല​വി​ലു​ണ്ടാ​യ​തി​നാ​ല്‍ പ്ര​ള​യ പ്ര​തി​രോ​ധ മു​ന്‍ക​രു​ത​ലു​ക​ളോ​ടെ​യാ​ണ് മ​ത്ര സൂ​ഖി​ലെ വ്യാ​പാ​രി​ക​ള്‍ വ്യാ​ഴാ​ഴ്ച ക​ട​ക​ള​ട​ച്ച​ത്. ഇ​രു​മ്പ് ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ചും ഫൈ​ബ​ര്‍ ഫോം ​പു​ട്ടി അ​ടി​ച്ച് വി​ള്ള​ലു​ക​ൾ അ​ട​ച്ചും ഷീ​റ്റു​കൊ​ണ്ട് മൂ​ടി​യു​മൊ​ക്കെ​യാ​ണ് രാ​ത്രി ക​ട​ക​ള്‍ അ​ട​ച്ചു​പോ​യ​ത്. വാ​ദി​യു​ണ്ടാ​യാ​ല്‍ വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍വേ​ണ്ടി​യാ​യി​രു​ന്നു ഇ​ത്ത​രം പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍. എ​ന്നാ​ല്‍, വ​ലി​യ മ​ഴ​യും വെ​ള്ള​മൊ​ഴു​ക്കു​മി​ല്ലാ​ത്ത ആ​ശ്വാ​സ​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച ക​ട​ക​ള്‍ തു​റ​ന്ന​ത്‌. പ​ക്ഷേ, ഉ​ച്ച​യോ​ടെ ഇ​ടി​യും കാ​റ്റി​നും ഒ​പ്പം മ​ഴ​യെ​ത്തി​യ​തോ​ടെ ഒ​ട്ടി​മി​ക്ക ക​ട​ക​ളും അ​ട​ക്കു​ക​യും ചെ​യ്തു. ശ​ക്ത​മാ​യ ഇ​ടി​യി​ല്‍ ചി​ല ക​ട​ക​ളു​ടെ ഗ്ലാ​സ് വാ​തി​ലു​ക​ള്‍ അ​ട​ര്‍ന്നു​വീ​ഴു​ക​യും പൊ​ട്ടി​ച്ചി​ത​റു​ക​യു​മു​ണ്ടാ​യി. ഒ​മാ​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഴ ഉ​ണ്ടാ​യ​തി​നാ​ല്‍ വൈ​കീ​ട്ട് സൂ​ഖി​ല്‍ ഇ​ട​പാ​ടു​കാ​ർ എ​ത്തി​യ​തു​മി​ല്ല.ശ​നി​യാ​ഴ്ച​യും കാ​ര്യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യി​രു​ന്നി​ല്ല.

ആ​ഴ്ച​യി​ൽ കാ​ര്യ​മാ​യ ക​ച്ച​വ​ടം ന​ട​ക്കു​ന്ന ദി​വ​സ​മാ​യി​ട്ടും അ​ങ്ങി​ങ്ങ് മ​ഴ ഉ​ണ്ടാ​യ​തി​നാ​ല്‍ ഇ​ട​പാ​ടു​കാ​ർ വീ​ടി​ന് വെ​ളി​യി​ല്‍ ഇ​റ​ങ്ങാ​ത്ത​തി​നാ​ൽ സൂ​ഖ് വി​ജ​ന​മാ​യി​രു​ന്നു. ഉ​ച്ച​ക്ക് മ​ഴ ക​ന​ത്ത​തോ​ടെ സൂ​ഖി​ലെ ര​ണ്ടാം ക​വാ​ട ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഒ​ട്ടു​മി​ക്ക ക​ട​ക​ളും പൂ​ര്‍ണ​മാ​യും അ​ട​ച്ചി​ട്ടു.നേ​രി​യ മ​ഴ ഉ​ണ്ടാ​യാ​ല്‍ത​ന്നെ ടൂ​റി​സം ഏ​രി​യ​യി​ലൂ​ടെ നീ​രൊ​ഴു​ക്കു​ണ്ടാ​കു​ന്ന​തു​കൊ​ണ്ടാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ അ​ടി​ച്ചി​ടാ​ന്‍ നി​ര്‍ബ​ന്ധി​ത​രാ​കു​ന്ന​ത്. മ​ത്ര സൂ​ഖി​ലെ വ്യാ​പാ​രി​ക​ള്‍ക്ക്‌ മ​ഴ ക​ന​ത്ത നി​രാ​ശ​യാ​ണ്‌ സ​മ്മാ​നി​ച്ച​ത്. എ​ന്നാ​ൽ, കാ​ര്യ​മാ​യ നാ​ശ​ന​ഷ്ടം ഇ​ല്ലാ​തെ മ​ഴ മാ​റി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ്​ വ്യാ​പാ​രി​ക​ൾ.

Tags:    
News Summary - Weekend trade rained; Disappointment for traders in Mathura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.