മത്ര: ചൂട് കനത്തതോടെ മത്സ്യക്ഷാമം രൂക്ഷമായി. കനത്ത ചൂടുമൂലം മത്സ്യബന്ധനത്തിന് പോകുന്നത് കുറഞ്ഞതാണ് മത്സ്യക്ഷാമം നേരിടാനുള്ള പ്രധാന കാരണം. മത്സ്യബന്ധനത്തിന് പോകുന്നവർക്കാകട്ടെ ആവശ്യത്തിന് മത്സ്യം ലഭിക്കാത്ത അവസ്ഥയുമുണ്ട്. കടുത്ത വേനലിൽ ജലോപരിതലത്തിലെ വെള്ളത്തിന് ചൂടേറുന്നതിനാൽ മത്സ്യങ്ങള്‍ കൂട്ടമായി ആഴക്കടലിലേക്ക് വലിയുന്നതാണ് ലഭ്യതക്കുറവിന് കാരണമെന്ന് ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ പറയുന്നു.
മത്സ്യം തേടി മാർക്കറ്റിലെത്തുന്നവര്‍ക്ക് കാലിയായ തട്ടുകളാണ് കാണാന്‍ സാധിക്കുന്നത്. ഭക്ഷണത്തോടൊപ്പം മീന്‍ ശീലമാക്കിയ മലയാളികളാണ് ഇതുമൂലം ഏറെ പ്രയാസം നേരിടുന്നത്. വിലക്കുറവില്‍ യഥേഷ്ടം ലഭിക്കാറുണ്ടായിരുന്ന മത്തി പോലും ഇപ്പോള്‍ ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയാണ്. നെത്തോലി, മുള്ളന്‍, മാന്തള് പോലെ മലയാളികൾക്ക് പ്രിയങ്കരമായ മത്സ്യങ്ങളൊന്നും കണികാണാന്‍ പോലും ഇല്ലെന്നതാണ് അവസ്ഥ.
മാളുകളില്‍ പോയാല്‍ അത്യാവശ്യത്തിനുള്ള മത്സ്യ വിഭവങ്ങള്‍ ലഭിക്കുമെങ്കിലും കോവിഡ് നിയന്ത്രണ ഭാഗമായി സന്ധ്യയോടെ അടക്കുന്നതിനാൽ പകൽസമയങ്ങളിൽ പോകേണ്ടിവരും. ജോലി തിരക്കിനിടയിൽ ഇങ്ങനെ പോകാൻ പലർക്കും സാധിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.