വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ നാഷനൽ കൗൺസിൽ സംഘടിപ്പിച്ച ഇഫ്താർ കുടുംബസംഗമത്തിൽനിന്ന്
മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ നാഷനൽ കൗൺസിൽ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ അംഗങ്ങൾക്കൊപ്പം ഒട്ടനവധി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ പ്രവർത്തകർ പങ്കെടുത്തു.
വേൾഡ് മലയാളി ഫെഡറേഷൻ നാഷനൽ പ്രസിഡന്റ് ജോർജ് പി.രാജൻ അധ്യക്ഷതവഹിച്ചു. പണ്ഡിതൻ റഹ്മത്തുള്ള മഗ്രിബി മുഖ്യ പ്രഭാഷണം നടത്തി.
നിയന്ത്രണങ്ങളാണ് റമദാൻ, ദേഹേച്ഛയെയും ഭോഗേച്ഛയെയും നിയന്ത്രിക്കലും കൂടിയാണ് റമദാൻ.
പ്രപഞ്ച സൃഷ്ടാവ് നിയോഗിച്ച അവസാനത്തെ പ്രവാചകനിലൂടെയാണ് ഈ റമദാൻ മുസ്ലിം സമൂഹത്തിന് നിർബന്ധമാകുന്നത്. ദൈവത്തെ നമ്മൾ എന്തു പേരിൽ വിളിച്ചാലും അവൻ ഏകനാണെന്നാണ് എല്ലാ മതങ്ങളും പരിചയപ്പെടുത്തുന്നതെന്നും മുഖ്യ പ്രഭാഷകൻ പറഞ്ഞു.
കേരള സമൂഹത്തിൽ വളർന്നു വരുന്ന സമകാലിക സംഭവങ്ങൾ അടിസ്ഥാനമാക്കി കുട്ടികളിലും കൗമാരക്കാരിലും വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വേൾഡ് മലയാളി ഫെഡറേഷൻ ഒരുങ്ങുകയാണെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ രത്നകുമാർ, പി.എം. ഷൗക്കത്ത് അലി സ്വാഗതവും നാഷനൽ സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു. ഇഫ്താർ കുടുംബ സംഗമത്തിന് വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളായ മുഹമ്മദ് യാസീൻ, ഷെയ്ഖ് റഫീഖ്, ഷൗക്കത്തലി, ഉല്ലാസ് ചെറിയാൻ, സുനിൽകുമാർ, പത്മകുമാർ
എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.