ഡബ്ല്യു.എം.എഫ് സുഹാർ സ്റ്റേറ്റ് കൗൺസിൽ ചുമതലയേറ്റപ്പോൾ
സുഹാര്‍: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) സുഹാർ സ്റ്റേറ്റ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിനോദ് നായർ പ്രസിഡന്റും സജീഷ് കുമാർ സെക്രട്ടറിയുമായ 14 അംഗ കമ്മിറ്റിയാണ് ചുമതലയേറ്റത്. ഡബ്ല്യു.എം.എഫ് ജി.സി.സി കോഓഡിനേറ്റർ ഉല്ലാസ് ചെറിയാൻ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തൊഴിലും ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി ഡബ്ല്യു.എം.എഫ് ഇറ്റലി നാഷനൽ കൗൺസിൽ നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജൂഡി ജോസഫിനെ ഒമാൻ നാഷനൽ കൗൺസിൽ കോഓഡിനേറ്റർ സുനിൽകുമാർ ചടങ്ങിൽ ആദരിച്ചു. നാഷനൽ പ്രസിഡന്റ് ജോർജ് പി. രാജൻ, വൈസ് പ്രസിഡന്റ് മനോജ് കുമാർ, മറ്റു ഭാരവാഹികളായ രാജൻ കുക്കുരി, ജോസഫ് വലിയവീട്ടിൽ, ഡോ. ഗിരീഷ് നാവത്ത്, എം.കെ.രാജൻ , ജയൻ മേനോൻ എന്നിവർ സംസാരിച്ചു. സുഹാർ അമ്മ ഇൻസ്റ്റിറ്റ്യൂട്ടിലെയും, നവജ്യോതി ഇൻസ്റ്റിറ്റ്യൂട്ടിലെയും പ്രതിഭകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഊന്നിക്കൊണ്ടുള്ള ബൃഹത്തായ പരിപാടികൾ സുഹാർ സ്റ്റേറ്റ് കൗൺസിൽ ഉടൻ ആസൂത്രണം ചെയ്ത നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.