മസ്കത്ത്: ലോകത്തിലെ വിവിധ ഭക്ഷണങ്ങളുടെയും തനത് രുചിക്കൂട്ടുകളുടെയും ആഘോഷമായ ‘വേൾഡ് ഫുഡ് 2023’ന്റെ ആദ്യ പതിപ്പിന് ലുലു ഹൈപര്‍മാര്‍ക്കറ്റിൽ തുടക്കമായി. രുചിവൈവിധ്യങ്ങള്‍ ആസ്വദിക്കുന്നതോടൊപ്പം വിനോദപരിപാടികളും മത്സരങ്ങളും അതിശയിപ്പിക്കുന്ന സമ്മാനങ്ങളും ഗിഫ്റ്റ് കൂപ്പണുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ആദ്യ സീസണ് മാര്‍ച്ച് നാലുവരെ നടക്കും.
പാചകമത്സരം, ഇ-റാഫിള്‍ പ്രമോഷനുകള്‍, സെലിബ്രിറ്റികളുടെ സന്ദര്‍ശനം അടക്കമുള്ളവ എല്ലാ ലുലു ഹൈപര്മാര്ക്കറ്റുകളിലുമുണ്ടാകും. തത്സമയ പാചക ഡെമോ, സൗജന്യ സാമ്പിള്‍ സെഷനുകള്‍, ഭക്ഷ്യപ്രദര്‍ശനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. പ്രദര്‍ശിപ്പിച്ച ഭക്ഷ്യവസ്തുക്കള്‍ രുചിച്ചുനോക്കാനായി സാമ്പിള്‍ കൗണ്ടറുകളും ഒരുക്കും.
വേള്‍ഡ് ഫുഡ് ഫെസ്റ്റിന്റെ സമയത്ത് നൂറ് ഉപഭോക്താക്കള്‍ക്ക് വിസ്മയിപ്പിക്കുന്ന സമ്മാനങ്ങള്‍ ലഭിക്കും. ഒമാനിലെ ഏതെങ്കിലും ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍നിന്നോ ലുലു ഓണ്ലൈന്സ്റ്റോറില് നിന്നോ പത്ത് റിയാലിന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയാലാണ് സമ്മാനത്തിന് അവസരമുണ്ടാകുക. ആപ്പിള്‍ ഐഫോണ്‍ 14 പ്രോ 128 ജിബി, സാംസങ് മൈക്രോവേവ് ഓവന്, ഗിഗില്ലി ഗ്രാനൈറ്റ് കുക്ക് വേര്, 50 ഒമാനി റിയാലിന്റെ ലുലു ഷോപ്പിങ് ഗിഫ്റ്റ് കാര്‍ഡ് അടക്കമുള്ളവയാണ് സമ്മാനങ്ങള്‍. ഡിജിറ്റല്‍ നറുക്കെടുപ്പിലാണ് വിജയികളെ തിരഞ്ഞെടുക്കുക.
ഗ്രോസറി, ഫ്രോസണ്‍ ഉൽപന്നങ്ങള്, പലഹാരങ്ങള്‍, ബ്രഡുകള്‍, ഫ്രഷ് ഭക്ഷ്യവസ്തുക്കള്‍, പ്രത്യേകം ഇറക്കുമതിചെയ്ത ഭക്ഷ്യോൽപന്നങ്ങള്, റെഡി ടു ഈറ്റ് ഇനങ്ങള്‍ അടക്കമുള്ളവയില്‍ പ്രത്യേക ഡിസ്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത കുക്ക് വെയര്‍ സെറ്റുകളില്‍ 20 ശതമാനം കിഴിവ് ലഭിക്കും. സ്ക്രാച് ആന്‍ഡ് വിന്നിലൂടെ ഒരു കിലോ സ്വര്‍ണക്കട്ടികളും സ്വര്‍ണനാണയങ്ങളും സമ്മാനമായി ലഭിക്കാനും അവസരമുണ്ട്. ഇതിനായി മൂന്ന് റിയാലിന്റെ പക്ക് പ്രോഡക്ട്സ് വാങ്ങിയാല്‍ മതി. നാല് റിയാലിന്റെ അമേരിക്കാന ഫ്രോസണ്‍ ഉൽപന്നങ്ങള് വാങ്ങിയാല്‍ 500 ബൈസയുടെ ഡിസ്കൗണ്ട് ലഭിക്കും. ലോകത്തെ മികച്ച ഭക്ഷണങ്ങളും പാനീയങ്ങളും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ അവസരം ലഭിക്കുന്ന ഭക്ഷ്യമേള എല്ലാവര്‍ഷവും നടത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലുലു റീജനല്‍ ഡയറക്ടര്‍ കെ.എ. ശബീര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.