മസ്കത്ത്: വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രോവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു. ജോണി ഇന്റർനാഷനൽ ഹോട്ടലിൽ നടന്ന ആഘോഷപരിപാടികൾ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ടി.കെ. വിജയൻ, വി.എം.എ. ഹക്കിം, രവീന്ദ്രൻ മറ്റത്തിൽ, ഫ്രാൻസിസ് തലച്ചിറ, സാബു കുരിയൻ, കെ.കെ. ജോസ് എന്നിവർ ചേർന്ന് ഉദ്ഘടനം നിർവഹിച്ചു.
പ്രാർഥനഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. വാദ്യഘോഷങ്ങളോടെ മാവേലിയെ വരവേറ്റതിനു ശേഷം വനിത വിഭാഗം അവതരിപ്പിച്ച തിരുവാതിര, അംഗങ്ങൾ അവതരിപ്പിച്ച ഒപ്പന, നാടൻപാട്ട്, സിനിമാറ്റിക് ഡാൻസ്, ഗാനമേള, ഓണക്കാല ഓർമകൾ തുടങ്ങിയവ ചടങ്ങിന് മാറ്റുകൂട്ടി. പൂക്കളവും ഓണസദ്യയും ഒരുക്കിയിരുന്നു. സുനിൽ ശ്രീധർ ഓണത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിവരിച്ചു. സംഘടനയുടെ കഴിഞ്ഞ പത്തു വർഷക്കാലത്തെ പ്രവർത്തനങ്ങൾ കോർത്തിണക്കി പ്രസിദ്ധീകരിച്ച ‘ഓർമച്ചെപ്പ്, ഒരു ദശാബ്ദ സ്മരണികയെ കുറിച്ച് കെ.എം. മാത്യു വിശദീകരിച്ചു. 2022-2023 അധ്യയന വർഷത്തിൽ, 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് ‘വേൾഡ് മലയാളി കൗൺസിൽ - സ്കൈലൈൻ ഇന്റർനാഷനൽ’ പുരസ്കാരങ്ങൾ കെ.സി. എബ്രഹാം വിതരണം ചെയ്തു. റോഷ്നി ജോസഫ്, നടാഷ ഫ്രാൻസിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാകാരന്മാർക്കും
സംഘാടകർ സമ്മാനങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.