മസ്കത്ത്: വേള്‍ഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ് ) ഒമ്പതാം തവണയും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബൗഷർ ബ്ലഡ് ബാങ്കിൽ രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് ഉച്ചക്ക് ഒരു മണി വരെ തുടര്‍ന്ന ക്യാമ്പിൽ 50 പേര് പങ്കെടുത്തു. ഷൗക്കത്ത് പറമ്പി ക്യാമ്പിന് ആശംസകള്‍ നേർന്നു. നാഷനൽ കോഓർഡിനേറ്റർ അന്‍സര്‍ അബ്ദുല്‍ ജബ്ബാര്‍, പ്രസിഡന്റ് സജിമോൻ ജോർജ്, സെക്രട്ടറി ഹബീബ്, ട്രഷർ ജാൻസൻ ജോസ്, എക്സിക്യൂട്ടിവ് ഭാരവാഹികളായ സിദ്ദിഖ്, നിഷാദ്, ബിജു, സതീഷ്, ബൈജു, സച്ചിൻ എന്നിവർ നേതൃത്വം നൽകി.
വരുന്ന വര്‍ഷം കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് രക്തദാന ക്യാമ്പ് നടത്തുമെന്നും അടുത്ത വാർഷിക ജനറല്‍ ബോഡിയില്‍ മീറ്റിങ്ങിൽ 2025-26വർഷത്തെ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.