ദോഹ: കെ മാര്‍ട്ട് ട്രോഫിക്ക് വേണ്ടിയുള്ള നാലാമത് ഖിയ ചാമ്പ്യന്‍സ് ലീഗില്‍ ഫ്.സി ഗോവക്കും എമാദി ഖത്തറിനും ജയം. ദോഹ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ജയം തേടി ഇറങ്ങിയ ഇരു ടീമുകളും കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. യാസ് തൃശൂരിനെതിരായ മത്സരത്തില്‍ 12ാം മിനിട്ടില്‍ എമാദിയുടെ അനീസ് ആണ് ആദ്യം വല ചലിപ്പിച്ചത്. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ തന്‍െറ രണ്ടാം ഗോള്‍ നേടി അനീസ് വീണ്ടും ഞെട്ടിച്ചു.
രണ്ടാം പകതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ ഇറങ്ങിക്കളിച്ച യാസ് പ്രതിരോധനിരയെ കാഴ്ചക്കാരാക്കി രണ്ട് ഗോളുകള്‍ കൂടി നേടി എമാദി ഖത്തര്‍ വിജയത്തിന്‍െറ മാറ്റ്കൂട്ടി. 33ാം മിനിട്ടില്‍ റിയാസും 56ാം മിനിട്ടില്‍ സൈനുവും ഗോള്‍ നേടിയതോടെ (4-0) തകര്‍പ്പന്‍ ജയത്തോടെ എമാദി രണ്ടാംറൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കി.
രണ്ടാം മത്സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് എഫ്.സി ഗോവ നാഷന്‍ വൈഡ് കെ.പി.എ.ക്യുവിനെ 3-2 ന് പരാജയപ്പെടുത്തിയത്.
അവസാന വിസില്‍ വരെ ആവേശം ഒട്ടും ചോരാതിരുന്ന മല്‍സരത്തില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴാം മിനിട്ടില്‍ ഗോവന്‍ ഗോളിയുടെ പിഴവ് മുതലടുത്ത കെ.പി.എ.ക്യു താരം സല്‍മാന്‍ ആദ്യഗോള്‍ നേടി. 14ാം മിനിട്ടില്‍ ജുനൈസ് കെ.പി.എ.ക്യുവിന്‍െറ രണ്ടാം ഗോള്‍ നേടിയതൊടെ എഫ്.സി ഗോവ അല്‍പ്പം സമ്മര്‍ദത്തിലായി.
20ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി ഗ്രൈഗ് ഗോവയെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു.
രണ്ടാം പകുതിയില്‍ പൊരുതി കളിച്ച ഗോവക്ക് വേണ്ടി 45ാം മിനിട്ടില്‍ ഫൈസല്‍ സമനില ഗോള്‍ നേടി. തൊട്ടുപിന്നാലെ മുനീര്‍ നേടിയ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോളിലൂടെ ഗോവ ലീഡ് നേടി . പിന്നീട് സമനില ഗോള്‍ നേടനുള്ള കെ.പി.എ.ക്യുവിന്‍െറ ശ്രമം രണ്ട് തവണ വിഫലമായതോടെ എഫ്.സി ഗോവ വിജയമുറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.