ദോഹ: ആര്‍.എസ്.എസിനെ വിമര്‍ശിച്ച് 2008ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ ജീവനോടെ ഉണ്ടാവുമോ എന്നുപോലും സംശയമാണെന്ന് പ്രശസ്ത കഥാകൃത്ത് ഉണ്ണി. ആര്‍. ഫാഷിസത്തിനെതിരായ കേരളത്തിലെ എഴുത്തുകാരുടെ നിശബ്ദത ഒരുതരം ചാരപ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. ക്യു മലയാളം സര്‍ഗസായാഹ്നത്തില്‍ പങ്കെടുക്കാന്‍ ദോഹയിലത്തെിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
അഞ്ച് മുതല്‍ പത്ത് വരെ പഠിക്കുമ്പോഴാണ് ആര്‍.എസ്.എസുമായി ബന്ധപ്പെട്ടത്. പിന്നീട് കോളജ് പഠനകാലത്ത് ലോകത്തെ തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴാണ് ആര്‍.എസ്.എസ് കുത്തിവെക്കുന്ന വിഷം എത്രമാത്രമുണ്ടെന്ന് മനസിലായതെന്ന് അദ്ദേഹം സ്വന്തം അനുഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു.
കേരളം ഇന്ന് ജാതീയമായ ഒരു പിന്‍മടക്കം നടത്തുകയാണ്. ജാതീയതയും സവര്‍ണതയും മിക്കവരിലും ഒളിഞ്ഞുകിടക്കുന്നുണ്ട്. അത് മറനീക്കി പുറത്തുവരുന്നുവെന്നതാണ് ഇന്നത്തെ കാലത്തെ പ്രത്യേകത. ഫാഷിസത്തിനെതിരായ കേരളത്തിലെ എഴുത്തുകാരുടെ നിശബ്ദത ബോധപൂര്‍വമോ അല്ളെങ്കില്‍ മതപരമായ താല്‍പര്യങ്ങള്‍ മൂലമോ ആവാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ അസഹിഷ്ണുത നിറഞ്ഞ അന്തരീക്ഷത്തെക്കുറിച്ചുള്ള മൗനം ഫാഷിസത്തിന് വേണ്ടിയുള്ള ചാരപ്രവര്‍ത്തനമാണ്.
ചരിത്രത്തെ വളച്ചൊടിക്കാന്‍ ഫാഷിസ്റ്റുകള്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ചരിത്ര ഗവേഷണ കൗണ്‍സിലില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമം ഇതിന്‍െറ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധങ്ങളും സമരങ്ങളും പല രീതിയുലുമാവാം. അതില്‍ ഒന്ന് മാത്രമാണ് അവാര്‍ഡ് തിരിച്ചു കൊടുക്കല്‍. നില്‍പ്പ് സമരങ്ങളും, കുടില്‍ കെട്ടി സമരങ്ങളും ഇന്നത്തെ പുതിയ സമര രീതികളാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി അവാര്‍ഡുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചുകിട്ടിയതോടെ ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് ലോകം ശ്രദ്ധിക്കാനിടയായി.
മലയാള സിനിമയില്‍ ഗൗരവതരമായ നിരൂപണങ്ങള്‍ ഉണ്ടായിട്ടില്ല. സിനിമ എടുക്കാന്‍ കഴിയാതെ പോയ പലരുമാണ് നിരൂപകരായി വരുന്നത്.
ഇത്തരം ആളുകള്‍ പിന്നീട് സിനിമകള്‍ എടുക്കുമ്പോള്‍ അവരുടെ നിരൂപണത്തിനനുസരിച്ചുളള നിലവാരം അവരുടെ സിനിമകള്‍ക്ക് കാണുന്നില്ളെന്നും സിനിമ തിരകഥകൃത്ത് കൂടിയായ ഉണ്ണി. ആര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.