ദോഹ: ഖത്തറിലാദ്യമായി വിരുന്നത്തെുന്ന അണ്ടര്‍ 23 ഏഷ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കിക്കോഫ്. വൈകുന്നേരം ലഖ്വിയ സ്പോര്‍ട്സ് ക്ളബിലെ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പിന്‍െറ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. വൈകുന്നേരം 4.30ന് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇറാനും സിറിയയും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്.
ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായതിനാല്‍, ആദ്യമായി യോഗ്യത നേടിയ ഖത്തര്‍ രാത്രി ഏഴിന് ചൈനയുമായി ഏറ്റുമുട്ടും. ലഖ്വിയ സ്പോര്‍ട്സ് ക്ളബ് സ്റ്റേഡിയമായ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തിലാണ് ഖത്തറിന്‍െറ മത്സരം. ഇറാന്‍, സിറിയ, ചൈന എന്നീ വമ്പന്മാരുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഖത്തറിന്‍്റെ സ്ഥാനം. ബ്രസീലില്‍ ഈ വര്‍ഷം നടക്കുന്ന ഒളിംപിക്സിലേക്ക് ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് നേരിട്ട് യോഗ്യത നേടാമെന്നതിനാല്‍ പോരാട്ടങ്ങള്‍ക്ക് ആവേശം കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.