ഫാഷിസ്റ്റ് വിരുദ്ധ യുവജനസന്ധ്യ നാളെ

ദോഹ: യൂത്ത്ഫോറം ‘യൂത്ത് ലൈവ് അഗയിന്‍സ്റ്റ് ഇന്‍ടോളറന്‍സ്’ എന്ന തലക്കെട്ടില്‍ ഫാഷിസ്റ്റ് വിരുദ്ധ യുവജനസന്ധ്യ സംഘടിപ്പിക്കുന്നു. 
വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് നുഐജയിലെ യൂത്ത്ഫോറം കോമ്പൗണ്ടില്‍ വ്യത്യസ്ത കലാ സാംസ്കാരിക ആവിഷ്കാരങ്ങളായാണ് പരിപാടികള്‍ നടക്കുക. ഇന്ത്യാ രാജ്യത്ത് വര്‍ധിച്ച് വരുന്ന അസഹിഷ്ണുതയ്ക്കും വിവിധ മേഖലകളിലെ ഫാഷിസ്റ്റ് കൈയേറ്റങ്ങള്‍ക്കുമെതിരെയുള്ള പ്രവാസി യുവാക്കളുടെ സര്‍ഗാത്മക, സാംസ്കാരിക പ്രതികരണമായിരിക്കും പരിപാടി. 
ഫാഷിസ്റ്റ് ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ എഴുത്തുകാരായ എം.എം. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഫാഷിസ്റ്റുകള്‍ കൊലപ്പെടുത്തിയ അഖ്ലാക്ക്, ജാതിവിവേചനത്തോട് പ്രതിഷേധിച്ച് ആത്മാഹുതി ചെയ്ത രോഹിത് വെമുല എന്നിവരോടുള്ള ആദരസൂചകമായി കോര്‍ണറുകള്‍ ഒരുക്കും. 
ദോഹയിലെ ചിത്രകാരന്മാര്‍ ചേര്‍ന്ന് അസഹിഷ്ണുത വിരുദ്ധ കാന്‍വാസ് വരച്ച് പരിപാടി ഉല്‍ഘാടനം ചെയ്യും. 
നാടന്‍ പാട്ട്, കവിതാലാപനം, ഡോക്യുമെന്‍ററി പ്രദര്‍ശനം, മോണോ ആക്ട് തുടങ്ങിയവയോടൊപ്പം ‘ലവ് ആര്‍ട്സ്’ ദോഹയുടെ രംഗാവിഷ്കാരവും യൂത്ത് ഫോറം നാടക വേദിയുടെ ഏകാംഗ നാടകവും, അക്ബര്‍ ചാവക്കാട് നയിക്കുന്ന ഗസല്‍ സംഗീതാസ്വാദനവും, അസഹിഷ്ണുതക്കെതിരെ ‘ലൈറ്റ് ദ നൈറ്റ്’ എന്ന പേരില്‍ കുട്ടികളുടെ പ്രതീകാത്മക കാന്‍റില്‍ ഷോ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. 
പരിപാടിക്കത്തെുന്നവര്‍ക്ക് അസഹിഷ്ണുതക്കെതിരായ തങ്ങളുടെ ആവിഷ്കാരങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ടാവും. യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമായി സെല്‍ഫി കോര്‍ണ്ണറും കൊളാഷ് പ്രദര്‍ശനവും സംഗമ വേദിയില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 66747559 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.